1 GBP = 103.16

റഷ്യയില്‍ ആര് കപ്പടിക്കും? ഗാംഗുലി പറയുന്നത് ഇങ്ങനെ

റഷ്യയില്‍ ആര് കപ്പടിക്കും? ഗാംഗുലി പറയുന്നത് ഇങ്ങനെ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലിക്ക് ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും ഒരു പിടിയുണ്ടെന്ന് നേരത്തെ വ്യക്തമായതാണ്. ഐ.എസ്.എല്ലില്‍ കൊല്‍ക്കത്ത ടീമിന്റെ ഉടകളിലൊരാളായ അദ്ദേഹം റഷ്യന്‍ ലോകകപ്പിലെ തന്റെ ഫേവറിറ്റുകളെ വ്യക്തമാക്കുകയാണ്. ഇഷ്ട ടീം ബ്രസീലാണെന്ന് വ്യക്തമാക്കിയ ഗാംഗുലി താനൊരു മെസിയുടെ ആരാധകനാണെന്ന് കൂടി പറയുന്നു.

ബ്രസീല്‍, ജര്‍മ്മനി, അര്‍ജന്റീന ഈ ടീമുകള്‍ക്കാണ് റഷ്യയില്‍ താന്‍ ലോകകപ്പിന് സാധ്യത കാണുന്നതെന്ന് ഗാംഗുലി വ്യക്തമാക്കുന്നു. ഗാംഗുലി പറയുന്നത് ഇങ്ങനെ, ബ്രസീല്‍ ആരാധകനാണ്. എന്നാല്‍ മെസ്സിയെ ഏറെ ഇഷ്ടപ്പെടുന്നു. ഇതുവരെ ലോകക്കപ്പ് ഒന്നും നേടാത്തതിനാല്‍ മെസ്സിയെ സംബന്ധിച്ച് ഈ വര്‍ഷം നിര്‍ണായകമാണ്. അതിനാല്‍ ഇത്തവണ മെസ്സിയുടെ കളി കാണാന്‍ ഏറെ താല്‍പര്യപ്പെടുന്നു.

ലോകകപ്പ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീന എത്തിയിരുന്നെങ്കിലും അവര്‍ക്ക് ഇതുവരെ ചാമ്പ്യന്മാരാകാന്‍ സാധിച്ചിട്ടില്ലെന്നും അതിനാല്‍തന്നെ റഷ്യന്‍ ലോകകപ്പില്‍ അവരുടെ പ്രകടനത്തെ നോക്കിക്കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യ ലോകകപ്പിന്റെ ഫൈനല്‍ മത്സരം കാണാന്‍ താന്‍ പോകാന്‍ പദ്ധതിയുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more