1 GBP = 103.92
breaking news

ഗജം ‘ഗജരാജ ഹിമവാൻ’ ചിറക്കൽ കാളിദാസൻ അഥവാ ബാഹുബലി ഗജവീരന് വേണ്ടി ഇതാ ഒരു കിടിലം പാട്ട്….

ഗജം ‘ഗജരാജ ഹിമവാൻ’ ചിറക്കൽ കാളിദാസൻ അഥവാ ബാഹുബലി ഗജവീരന് വേണ്ടി ഇതാ ഒരു കിടിലം പാട്ട്….

കേരളത്തിലെ ഗജവീരന്മാരിൽ പ്രമുഖനും തലയെടുപ്പിലും അഴകിലും മറ്റേതൊരാനക്കും ഒപ്പം നില്ക്കാൻ കെല്പുള്ള കെൽപ്പുള്ള ആനയാണ്ചിറക്കൽ കാളിദാസൻ എന്ന “കാളി”;. തൃശൂർ സ്വദേശി ചിറക്കൽ മധുവിന്റെ ആനയായ കാളിദാസൻ ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമായതോടെ ലോക പ്രശസ്തനും ആയി.

ആനകൾക്ക് വേണ്ടി മുൻപും ആൽബം സോങ്‌സ് വന്നിട്ടുണ്ട് എങ്കിലും കാളിക്ക് വേണ്ടി അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്ന ഈ ആൽബം അതിന്റെ ദൃശ്യ സൗന്ദര്യം കൊണ്ടും പാട്ടിന്റെ മേളക്കൊഴുപ്പ് കൊണ്ടും മികച്ചു നിൽക്കുന്നു.

“;ഗജം” എന്ന ടൈറ്റിൽ തന്നെ അർത്ഥവത്താക്കും വിധം ആണിതിന്റെ അവതരണം.

സോഷ്യൽ മീഡിയയിലും പ്രമുഖ ദൃശ്യ – പത്ര മാധ്യമങ്ങളിലും ഒരുപാട് ചർച്ചാവിഷയമായ ഈ ആൽബം ആനപ്രേമികളിൽ പ്രമുഖൻ ആയ നടൻ പത്മശ്രീ ജയറാം തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു, ജയറാം നേരിട്ട് തന്നെ ഇതിന്റെ പ്രകാശനവും ചെയ്തിരുന്നു. നേരെത്തെ തന്നെ ഗജത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ സംവിധായകൻ അരുൺ ഗോപിയും (Director of Ramaleela) റിലീസ് ചെയ്തിരുന്നു, തുടർന്ന് മേജർ രവി, രഞ്ജിത് ശങ്കർ, യുവസംവിധായകൻ ഡിജോ ജോസ് (Director of ക്വീൻ), യുവ നടി അദിതി രവി (ഹീറോയിൻ ഓഫ് ആദി, അലമാര, കുട്ടനാടൻ മാർപാപ്പ) എന്നിവരും ഗജം തങ്ങളുടെ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് സപ്പോർട്ട് അറിയിച്ചു.

PGK ക്രീയേഷന്സിന്റെ ബാനറിൽ ജിനോദ്‌കുമാറും വിപിൻ വിനയനും, കാളിക്രീയേഷന് വേണ്ടി കാളി കണ്ണനും PTW മ്യൂസിക് സ്റ്റുഡിയോസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ആൽബം നിർമ്മിച്ചിരിക്കുന്നത്. UK, ക്രോയ്ടോൻ നിവാസിയും കടുത്ത ആനപ്രേമിയും ആണ് ജിനോദ് കുമാർ.

ആന എന്ന് കേൾക്കുമ്പോ അതിന്റെ തലയെടുപ്പാണ് ആദ്യം മനസ്സിൽ വരുന്നത്,

യുകെ , ക്രോയ്ടോൻ നിവാസിയും നിരവധി ആൽബം സോങ്ങുകളിലൂടെ ശ്രദ്ധേയനുമായസംഗീത സംവിധായകൻ പ്രശാന്ത് മോഹനൻ ആണ് ആനയോളം തലയെടുപ്പുള്ള ഈ ഗാനം സംഗീതം ചെയ്തിരിക്കുന്നത്,”ഇന്ദ്രപാല ..”; എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികൾ തലയെടുപ്പ് ഒട്ടും കുറക്കാതെ തന്നെ ഡെന്നിസ് ജോസഫ്

എഴുതിയിരിക്കുന്നു, ഡെന്നീസും ഒരു യുകെ നിവാസി ആയിരുന്നു, ഇപ്പോൾ

കോട്ടയത്തെ തന്റെ കുടുംബത്തോടൊപ്പം കഴിയുന്നു. ഈ ആൽബത്തിന്റെ മറ്റൊരു പ്രത്യേകത ഇതിലെ ഗായകരാണ്, പ്രമുഖ പിന്നണി ഗായകരായ വിജയ് യേശുദാസും വിധു പ്രതാപും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

യുവ സംവിധായകൻ ശിവപ്രസാദ് കാശിമാങ്കുളം ആണ് ഇതിന്റെ ഗംഭീരമായ ചിത്രീകരണം ചെയ്തിരിക്കുന്നത്, നിരവധി ഷോർട്ഫിലിമുകൾ മ്യൂസിക്കൽ ആൽബങ്ങൾ ഒക്കെ ചെയ്തു കഴിവ് തെളിയിച്ച ശിവപ്രസാദ് കാളിദാസനെ നായകനാക്കി ഗജം എന്ന ഈ ആൽബം മനോഹരമായി സംവിധാനം ചെയ്തിരിക്കുന്നു.

ന്യൂജനറേഷൻ സിനിമകളും ഷോർട്ഫിലിമുകളും മ്യൂസിക്കൽ ആൽബങ്ങളും ഒക്കെ കൈകാര്യം ചെയ്തിട്ടുള്ള വളരെ പരിചയ സമ്പന്നൻ ആയ ശ്രീകാന്ത് ഈശ്വർ ആണ് ഇതിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് .സുബിത് ബാബു, ബദ്രി കൃഷ്ണ, വിമൽ, ആൽബിൻ, പ്രിയങ്ക തുടങ്ങി നിരവധി പേർ ഇതിൽ അഭിനയിച്ചിരിക്കുന്നു.

തിരുവനന്തപുരം ലിവേര മ്യൂസിക്‌സിലെ റിജോ – ജോർജ് ആണ് സോങ് പ്രോഗ്രാമേഴ്‌സ്, സൗണ്ട് മിക്സിങ് ജോർജും, മാസ്റ്ററിങ് ഹരിശങ്കറും നിർവഹിച്ചിരിക്കുന്നു. നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഗജത്തിലെ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് സനിൽ സത്യദേവ് ആണ്.

എഡിറ്റിംഗ് സാജൻ പീറ്റർ, കളറിംഗ് ശ്രീകുമാർ വാര്യർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more