1 GBP = 104.06

‘ഗജ’ തമിഴ്‌നാട്ടില്‍ നാശം വിതയ്ക്കുന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

‘ഗജ’ തമിഴ്‌നാട്ടില്‍ നാശം വിതയ്ക്കുന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ നാശം വിതയ്ക്കുന്നു. അര്‍ദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എത്തിയത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. മരങ്ങള്‍ കടപുഴകുകയും വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 76,290 ഓളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ആറ് ജില്ലകളിലായി ആരംഭിച്ച 300 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നാഗപട്ടണം, കൂടല്ലൂര്‍, തിരുവാനൂര്‍ എന്നിവടങ്ങളില്‍ ശക്തമായ മഴയുണ്ട്. തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും മിക്ക സ്ഥലങ്ങളിലും മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. കോസ്റ്റ്ഗാര്‍ഡ് സജ്ജമായിരിക്കുകയാണ്. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

സതേണ്‍ റെയില്‍വെ നാല് ട്രെയിനുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള ഏഴ് ജില്ലകളിലെ വൈദ്യുതി ബന്ധനം ഇന്നലെ രാത്രി തന്നെ വിച്ഛേദിച്ചിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേകം കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more