1 GBP = 103.69

ജി7 ഉച്ചകോടി: ഒറ്റപ്പെട്ട്​ ട്രംപ്

ജി7 ഉച്ചകോടി: ഒറ്റപ്പെട്ട്​ ട്രംപ്

ഒാട്ടവ: അതിസമ്പന്ന രാഷ്​ട്രങ്ങൾ സമ്മേളിച്ച ജി7​ ഉച്ചകോടിയിൽ ഒറ്റപ്പെട്ട്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. യൂറോപ്യൻ യൂനിയൻ, അയൽക്കാരായ കാനഡ, മെക്​സികോ എന്നിവിടങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്യുന്ന ഉരുക്ക്​, അലൂമിനിയം ഉൽപന്നങ്ങൾക്ക്​ യു.എസ്​ കനത്ത നികുതി ചുമത്തിയതിനു പിന്നാലെ ചേർന്ന ഉച്ചകോടിയിലാണ്​ സഖ്യരാഷ്​ട്രങ്ങൾ ട്രംപിനെതിരെ രംഗത്തുവന്നത്​.

കാനഡയിലെ ക്യുബെകിൽ ലാ മാൽബെയ്​ പട്ടണത്തിൽ​ ​വെള്ളിയാഴ്​ച ആരംഭിച്ച ഉച്ചകോടി ട്രംപി​​െൻറ ഏകാധിപത്യ നടപടികൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ചും ആവശ്യം വന്നാൽ യു.എസിനെ മാറ്റിനിർത്തുമെന്ന മുന്നറിയിപ്പ്​ നൽകിയുമാണ്​ ശനിയാഴ്​ച സമാപിച്ചത്​. പതിവുപോലെ എല്ലാ അംഗരാഷ്​ട്രങ്ങളും ​ഒപ്പുവെച്ച പൊതുപ്രമേയം പുറത്തുവിടാതെയായിരുന്നു ഇത്തവണ ഉച്ചകോടിക്ക്​ തുടക്കമായത്​.

വ്യാപാര വിഷയങ്ങൾക്കു പുറമെ കാലാവസ്​ഥ വ്യതിയാനം, ഇറാൻ ബന്ധം, ഇസ്രായേൽ- ഫലസ്​തീൻ പ്രശ്​നം തുടങ്ങി നിരവധി വിഷയങ്ങളിൽ യു.എസും മറ്റു രാഷ്​ട്രങ്ങളും തമ്മിലെ ഭിന്നത പരിപാടികളിലുടനീളം മറനീക്കി. ട്രംപിന്​ ഒറ്റപ്പെടുന്നത്​ പ്രയാസമാകില്ലെങ്കിലും അവശ്യഘട്ടത്തിൽ മറ്റ്​ ആറു​ രാഷ്​ട്രങ്ങൾ ചേർന്ന്​ ഉടമ്പടിയുണ്ടാക്കുന്നത്​ പരിഗണിക്കേണ്ടിവരുമെന്നായിരുന്നു ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണി​​െൻറ പ്രതികരണം.

യു.എസുമായി രഞ്​ജി​പ്പി​​െൻറ സ്വരം പ്രകടമാക്കുന്നതിനു​ പകരം വിയോജിപ്പ്​ പരസ്യമാക്കലാണ്​ നല്ല​െതന്ന്​ ജർമൻ ചാൻസ​ലർ അംഗല മെർകലും അഭിപ്രായപ്പെട്ടത്​ ഭിന്നതയുടെ തീവ്രത പ്രകടമാക്കുന്നതായി. മേയ്​ 31ന്​ യു.എസ്​ നടപ്പാക്കിയ പുതിയ നികുതികൾക്ക്​ ജി7​ അംഗരാജ്യങ്ങൾ ഉൾപ്പെടെ സമാന നികുതികളുമായി പ്രതികരിച്ചിരുന്നു.

യു.കെ, ഫ്രാൻസ്​, ഇറ്റലി, ജപ്പാൻ, ജർമനി, കാനഡ, യു.എസ്​ എന്നിവയാണ്​ ജി7 അംഗരാഷ്​ട്രങ്ങൾ. നേരത്തേ ജി8 ആയിരുന്നെങ്കിലും യുക്രെയ്​​​െൻറ ഭാഗമായ ക്രീമിയ കൈവശപ്പെടുത്തിയ റഷ്യയെ 2014ൽ പുറത്താക്കിയതോടെയാണ്​ ജി7 ആയി ചുരുങ്ങിയത്​.

സാമ്പത്തിക വിഷയങ്ങളാണ്​ ഉച്ചകോടിയിൽ പരിഗണിക്കപ്പെടാറെങ്കിലും ഇത്തവണ യു.എസിനെതിരായ നീക്കങ്ങൾക്കായിരുന്നു ​പ്രാമുഖ്യം. റഷ്യയെ തിരിച്ചുകൊണ്ടുവരുന്നത്​ പരിഗണിക്കണമെന്ന്​ നേരത്തേ ട്രംപ്​ ആവശ്യപ്പെ​െട്ടങ്കിലും മറ്റു രാഷ്​ട്രങ്ങൾ ഒറ്റക്കെട്ടായി എതിർത്തതോടെ യു.എസ്​ നീക്കം പാളി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more