1 GBP = 103.61
breaking news

ഫർലോഗ് സ്‌കീം ഏപ്രിൽ അവസാനം വരെ നീട്ടിയതായി ചാൻസലർ റിഷി സുനക്

ഫർലോഗ് സ്‌കീം ഏപ്രിൽ അവസാനം വരെ നീട്ടിയതായി ചാൻസലർ റിഷി സുനക്

ലണ്ടൻ: കോവിഡ് മഹാമാരിയെത്തുടർന്നുള്ള തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഫർലോഗ് സ്‌കീം അടുത്ത വർഷം ഏപ്രിൽ മാസം വരെ നീട്ടിയതായി ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചു. നേരത്തെ മാർച്ച് മാസം വരെയായിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത്.

2021 ഏപ്രിൽ അവസാനം വരെ തൊഴിലാളികൾക്ക് 80 ശതമാനം വേതനം നൽകുന്നത് തുടരുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പദ്ധതി ആദ്യം മാർച്ച് അവസാനത്തോടെ അവസാനിക്കാനിരുന്നെങ്കിലും കൊറോണ വൈറസിന്റെ ആഘാതം അടുത്ത വർഷവും തുടരുമെന്നതിനാലാണ് ട്രഷറി പുനർ വിചിന്തിനം നടത്തിയതെന്ന് ചാൻസലർ പറഞ്ഞു.

ബിസിനസുകൾക്കും തൊഴിലാളികൾക്കുമായുള്ള പിന്തുണാ പാക്കേജ് ലോകത്തിലെ ഏറ്റവും ഉദാരവും ഫലപ്രദവുമായ ഒന്നായി തുടരുകയാണെന്നും സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാനും രാജ്യത്തുടനീളമുള്ള ഉപജീവനമാർഗങ്ങൾ സംരക്ഷിക്കാനും പദ്ധതി സഹായിക്കുന്നുവെന്നും ചാൻസലർ കൂട്ടിച്ചേർത്തു.

സർക്കാർ ഗ്യാരണ്ടീഡ് കോവിഡ് -19 ബിസിനസ് ലോൺ സ്കീമുകൾ ആക്സസ് ചെയ്യുന്നതിന് മാർച്ച് അവസാനം വരെ ബിസിനസുകൾക്ക് അവസരം ഉണ്ടായിരിക്കുമെന്നും ട്രഷറി സ്ഥിരീകരിച്ചു. ഇവ ജനുവരി അവസാനം വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

കൊറോണ വൈറസ് ജോലി നിലനിർത്തൽ പദ്ധതി (സിജെആർഎസ്) പ്രകാരം യുകെയിലുടനീളം 9.6 ദശലക്ഷം തൊഴിലവസരങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ പത്ത് ലക്ഷത്തിലധികം ബിസിനസുകൾക്ക് വായ്പ ലഭ്യമാക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more