1 GBP = 103.84
breaking news

സെബി ദേവസ്സിക്ക് ഇന്ന് സൗത്താംപ്റ്റണിൽ അന്ത്യവിശ്രമമൊരുങ്ങും…

സെബി ദേവസ്സിക്ക് ഇന്ന്  സൗത്താംപ്റ്റണിൽ അന്ത്യവിശ്രമമൊരുങ്ങും…
സൗത്താംപ്റ്റൺ:- ഏപ്രിൽ മാസം 20 ന്  കോവിഡ് ബാധിച്ച് മരണമടഞ്ഞ എറണാകുളം കുറുമശ്ശേരി സ്വദേശി മൂഞ്ഞേലി സെബി ദേവസ്സിയുടെ ഭൗതിക ശരീരംഇന്ന് സൗത്താംപ്റ്റൺ വൂഡ്ലി സിമിത്തേരിയിൽ സംസ്കരിക്കും.
കഴിഞ്ഞ പത്ത് വർഷക്കാലമായി സൗത്താംപ്റ്റൺ റോംസിയിൽ താമസിച്ചിരുന്ന  സെബി ദേവസി രൊഴ്ചയായി കോവിഡ് ബാധിച്ച് സുഖമില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു. മറ്റ് യാതൊരു വിധത്തിലുമുള്ള അസുഖങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ പനി കൂടി ആശുപത്രിയിൽ ചെന്നപ്പോൾ അഡ്മിറ്റ് ചെയ്യാതെ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ പിന്നീട് അവശനിലയിലായതിനാൽ സൗത്താംപ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും  വിദഗ്ദ ചികിത്സക്കായി ലണ്ടനിലെ സെൻ്റ്.തോമസ് ഹോസ്പിറ്റലിലേക്ക് മാറ്റാനിരിക്കെ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് സെബിയുടെ ജീവൻ നഷ്ടമായത്.
സെബിയുടെ ഭാര്യ ഷീനാ ജോസഫ്. ഏക മകൻ 12 വയസുകാരൻ ഡിയാൻ ഡേവിഡ് സെബി. നാട്ടിൽ എറണാകുളം കുറുമശ്ശേരി നിവാസിയാണ്. മൂഞ്ഞേലി പരേതനായ ദേവസിയുടേയും ആനി ദേവസിയുടെയും മകനാണ് മരണമടഞ്ഞ സെബി. സഹോദരങ്ങൾ ജോഷി ദേവസി (അയർലണ്ട്), സിജോ ദേവസി (കാനഡ). സെബിയുടെ അമ്മ ഇപ്പോൾ കാനഡയിലുള്ള സഹോദരനൊപ്പമാണുള്ളത്.
ഇന്ന് 12.15ന് സെബിയുടെ സംസ്കാര ശുശ്രൂഷകളുടെ ഭാഗമായി  സൗത്താംപ്റ്റൺ സെൻ്റ്. വിൻസെൻ് ഡി പോൾ ദേവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കും.  സൗത്താംപ്റ്റൺ സീറോ മലബാർ മിഷൻ ചാപ്ലിയൻ റവ.ഫാ. ടോമി  ചിറക്കൽ മണവാളനാണ് സംസ്കാര ശുശ്രൂഷകൾക്ക് കാർമികനാകുന്നത്.
ദിവ്യബലിക്ക് ശേഷം 2.30 pm ന് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഫ്യൂണറൽ ഡയറക്ടേഴ്‌സിൻ്റെ ചാപ്പലിൽ പ്രാർത്ഥനകൾക്ക് ശേഷമായിരിക്കും സിമിത്തേരിയിലേക്ക് കൊണ്ടുപോവുന്നത്.
കൊറോണ വ്യാപനത്തെ തുടർന്ന് സെബിയുടെ കുടുംബവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന ഗവൺമെൻ്റ് അനുവദിക്കുന്ന വളരെ കുറച്ച് ആളുകൾക്ക് മാത്രമേ  സംസ്‌കാര ശുശ്രൂഷകളിൽ പങ്കുകൊള്ളാൻ സാധിക്കുകയുള്ളൂ. 2.45 ന്
ഹാംപ്ഷെയർ ടെസ്റ്റ് വാലി ബോറോയുടെ കീഴിലുള്ള റോംസിയിലെ വുഡ്ലി സിമിത്തേരിയിലാണ് സെബിക്ക് അന്ത്യ വിശ്രമമൊരുക്കിയിരിക്കുന്നത്. ഭാര്യ ഷീനായെയും ഏകമകൻ
ഡിയാനെയും ഈ ലോകത്തിൽ തനിച്ചാക്കി സ്വർഗ്ഗീയ നാഥൻ്റെ തിരുസന്നിധിയിലേക്ക്, നിത്യതയിലേക്ക് സെബി ദേവസിയെന്ന 49 കാരൻ യാത്രയാകും. അമ്മയ്ക്കും സഹോദരങ്ങൾ ഉൾപ്പെടുന്ന ബന്ധുക്കൾക്ക് അവസാനമായി ഒരു നോക്ക് കാണുവാൻ പോലും സാധിക്കാത്തത് വലിയ വേദനയാകുന്നു. ഈ വിഷമഘട്ടത്തെ തരണം ചെയ്യുവാൻ കുടുംബാംഗങ്ങൾക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
 കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് സംസ്കാര ശൂശ്രൂഷകളിൽ പങ്കെടുക്കാൻ  സാധിക്കാത്തതിനാൽ
സിബി സ്റ്റുഡിയോയുടെ ലൈവ് ടെലികാസ്റ്റ്  വഴി ശുശ്രൂഷകൾ കാണാവുന്നതാണ്. സെബി ദേവസിക്ക്  യുക്മ ന്യൂസിൻ്റെ അന്ത്യാഞ്ജലികൾ !!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more