1 GBP = 103.21

അരുണിന് അടുത്ത വെള്ളിയാഴ്ച സന്ദർലൻഡിൽ കണ്ണീരിൽ കുതിർന്ന അന്ത്യയാത്രാമൊഴിയേകും….

അരുണിന് അടുത്ത വെള്ളിയാഴ്ച സന്ദർലൻഡിൽ കണ്ണീരിൽ കുതിർന്ന അന്ത്യയാത്രാമൊഴിയേകും….
സന്ദർലൻഡ്:- കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ സന്ദർലൻഡിലെ നിവാസിയും തൊടുപുഴ  സ്വദേശിയുമായ അരുൺ നെല്ലിക്കാനത്തിലിന് അടുത്ത വെള്ളിയാഴ്ച യുകെയിൽ സന്ദർലൻഡിന്റെ മണ്ണിൽ അന്ത്യവിശ്രമമൊരുങ്ങും. ദീർഘകാലമായി ക്യാൻസർ രോഗത്തോട് പൊരുതിയ അരുൺ ഫെബ്രുവരി 3ന് ഞായറാഴ്ച രാവിലെയാണ് മരണമടഞ്ഞത്. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിനി ആലീസ് കോശിയും കുട്ടികളായ റയാൻ (6), റെയ്ച്ചൽ (4), റബേക്ക (2) എന്നിവരൊന്നിച്ച് സന്ദർലൻഡിലായിരുന്നു താമസിച്ച് വന്നിരുന്നത്. മുൻപ് ലണ്ടനിലും മാഞ്ചസ്റ്ററിലെ ബോൾട്ടണിലും താമസിച്ചിരുന്നു.
അരുണിന്റെ മൃതസംസ്കാരം സംബന്ധിച്ച് ആലോചിക്കുന്നതിന് സീറോ മലബാർ ചാപ്ലയിൻ റവ.ഫാ.സജി തോട്ടത്തിൽ മുൻ കൈയ്യെടുത്ത് സണ്ടർലൻഡിൽ ചേർന്ന യോഗത്തിൽ കുടുംബാംഗങ്ങളും, വിവിധ മലയാളി അസോസിയേഷനുകളും, നാനാജാതി മതസ്ഥരും, അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള സന്ദർലൻഡ് നിവാസികളും പങ്കെടുത്തു.
യോഗ തീരുമാനപ്രകാരം ഫെബ്രുവരി 15 വെള്ളിയാഴ്ചയായിരിക്കും മൃതസംസ്കാരം നടത്തുന്നത്. രാവിലെ 9.30ന് ഫ്യൂണറൽ ഡയറക്‌ടേഴ്സ് അരുണിന്റെ മൃതദേഹം സണ്ടർലൻഡ് മിൽഫീൽഡിലെ സെന്റ്. ജോസഫ് ദേവാലയത്തിലെത്തിക്കും. തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്ക് റവ.ഫാ.മൈക്കൽ മക്കാേയ്, റവ.ഫാ.സജി തോട്ടത്തിൽ എന്നിവർ കാർമ്മികരാകും. ദിവ്യബലിയ്ക്കും പ്രാർത്ഥനകൾക്കും ശേഷം പൊതുദർശനത്തിനുള്ള സമയമായിരിക്കും. അരുണിനെ അവസാനമായി കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ  നിന്നും നൂറ് കണക്കിനാളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരുണിനെ അവസാനമായി കാണുവാൻ എത്തിച്ചേരുന്നവർ പൂക്കളും റീത്തുകളും ദയവായി ഒഴിവാക്കി അതിനായി ചിലവഴിക്കുന്ന പണം ദേവാലയത്തിൽ വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ നിക്ഷേപിക്കണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ചാരിറ്റി ബോക്സിസിൽ നിന്നും ലഭിക്കുന്ന പണം മാക്മില്ലൻ
 ചാരിറ്റിക്ക്  കൈമാറുനാണ് ഉദ്ദേശിക്കുന്നത്.
 പൊതുദർശനം അവസാനിച്ച ശേഷം മൃതദേഹം തൊട്ടടുത്ത് തന്നെയുള്ള (0.4 miles) ബിഷപ്പ് വെയർമൗത്ത് സിമിത്തേരിയിൽ 11 മണിയോടെ എത്തിക്കും. തുടർന്ന് അവസാന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം അരുൺ ഓർമ്മകൾ മാത്രം ബാക്കി വച്ച്, ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമെല്ലാം അവസാന യാത്ര പറഞ്ഞ് സ്വർഗ്ഗീയ നാഥന്റെ സന്നിധിയിലേക്ക് പറന്നുയരും.  സണ്ടർലൻഡിലെ  ആറടി മണ്ണിൽ  അരുണിന് നിത്യ വിശ്രമമാകും.
അരുണിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും സെന്റ്.ജോസഫ് പാരീഷ് സെന്ററിൽ എത്തിച്ചേർന്ന് അവിടെ  ഒരുക്കിയിരിക്കുന്ന ലഘുഭക്ഷണത്തിൽ പങ്കുചേരണമെന്ന് കൂടി കുടുംബാംഗങ്ങൾ അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം:-
St. Joseph Church,
Millfield,
Sunderland,
2 Paxton Terrace,
SR4 6HS.
സിമിത്തേരിയുടെ വിലാസം:-
Bishop Wearmouth Cemetery,
Hylton Road & Chester Road,
SR4 7 SU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more