1 GBP = 103.12

സിബിയുടെ സംസ്കാരം ബുധനാഴ്ച ഡെർബിയിൽ, ഒരു നോക്കു കാണാൻ ആവാതെ ഉറ്റവർ…

സിബിയുടെ സംസ്കാരം ബുധനാഴ്ച ഡെർബിയിൽ, ഒരു നോക്കു കാണാൻ ആവാതെ ഉറ്റവർ…
കോവിഡ് രോഗബാധിതനായി കഴിഞ്ഞ വെളളിയാഴ്ച (10/04/20) ഡെർബിഷയറിൽ അന്തരിച്ച കൂത്താട്ടുകുളം കിഴകൊമ്പ് മോളേ പറമ്പിൽ  സിബി മാണി (49) യുടെ മൃതസംസ്കാര കർമ്മങ്ങൾ അടുത്ത ബുധനാഴ്ച ( 22/04/20) രാവിലെ പതിനൊന്നു മണിക്ക് ഡെർബിയിലെ നോട്ടിംഗ്ഹാം റോഡ് സെമിറ്ററിയിൽ നടക്കും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഗവൺമെന്റിന്റെയും ലോക്കൽ കൗൺസിലിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും  മൃതസംസ്കാര കർമ്മങ്ങൾ, അതുകൊണ്ട് തന്നെ അവസാനമായി തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതശരീരം ഒരു നോക്ക് കാണാൻ ഭാര്യ അനുവിനും മക്കൾ ജോണിനും മാർക്കിനും പോലും കഴിയില്ല എന്നത് താങ്ങാനാവാത്ത സങ്കടമായി അവശേഷിക്കും
 ഡെർബി മാർ ബസേലിയോസ് ജാക്കോബൈറ്റ്സ് സിറിയൻ ചർച്ചിലെ കാർമ്മികനും അടുത്ത കുടുംബാംഗങ്ങളും ഉൾപ്പടെ ആകെ പത്തുപേർ  മാത്രമായിരിക്കും അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കുക. പൊതുദർശന സൗകര്യം ഉണ്ടായിരിക്കില്ല. നാട്ടിലും യുകെയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമിരുന്ന് സിബിയുടെ ബന്ധുക്കളും സുഹൃത്തുക്കളും  പ്രാർത്ഥനയിൽ പങ്കു ചേരും
സിബിയുടെ ഭാര്യ അനു മക്കൾ ജോൺ (13) മാർക്ക് (7) .കൂത്താട്ടുകുളം കിഴകൊമ്പ് മോളേ പറമ്പിൽ പരേതനായ മാണിയുടെ മകനാണ് അമ്മ നേരത്തേ മരിച്ചിരുന്ന . ഏക സഹോദരി നാട്ടിൽ കിഴകൊമ്പിൽ തന്നെയാണ് താമസം  ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രീഡിഗ്രി പഠനത്തിനുശേഷം മൈസൂറിലെ ജെ എസ് എസ് കോളേജ് ഓഫ് ഫാർമസിയിൽ നിന്നും  ഡി ഫാം പാസായി കൂത്താട്ടുകുളത്ത് മാർക്കറ്റ് റോഡിൽ മോളേപറമ്പിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്നു. 2013 ലാണ് യുകെയിലേക്ക് കുടിയേറിയത് ആദ്യ കാലങ്ങളിൽ ബ്രൈറ്റണിൽ ആയിരുന്നു താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് ഡെർബിയിലേക്ക് താമസം മാറ്റിയത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more