1 GBP = 103.89

തോമസ് സാറിന് വ്യാഴാഴ്ച യുകെ മലയാളികള്‍ വിടയേകും

തോമസ് സാറിന് വ്യാഴാഴ്ച യുകെ മലയാളികള്‍ വിടയേകും

സെപ്റ്റംബര്‍ 18ന് വെഡ്‌നെസ്ഫീല്‍ഡില്‍ നിര്യാതനായ പൈങ്ങളം ചെറുകരപ്പള്ളി ഇടവക മരുതനാടിയില്‍ തോമസ് (തൊമ്മന്‍) സാറിന്റെ മൃതദേഹം ഈ വരുന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് വെഡ്‌നെസ്ഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പ്രാര്‍ഥനകളും വിശുദ്ധ കുര്‍ബാനയും നടക്കും.

സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറല്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍,സെഡ്ജ്‌ലി മാസ് സെന്റര്‍ വികാരി ഫാദര്‍ ജെയ്‌സന്‍ കരിപ്പായി,ഫാദര്‍ സജി തോട്ടത്തില്‍,ഫാദര്‍ ജസ്റ്റിന്‍,ഫാദര്‍ ജോബി എന്നിവര്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

യുകെയിലുള്ള സഹോദരിയെയും മരുമക്കളെയും സന്ദര്‍ശിക്കുന്നതിനായി ഭാര്യ സിസിലിയോടൊപ്പം ആഗസ്റ്റ് മാസം അവസാനമാണ് ഇദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്.വന്ന് ഒരാഴ്ചയ്ക്ക്‌ശേഷം സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ വോള്‍വര്‍ഹാമ്പ്ടന്‍ ന്യൂ ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം സെപ്റ്റംബര്‍ 18ന് മരണമടഞ്ഞു.മൃതസംസ്‌ക്കാരം പിന്നീട് നാട്ടില്‍ നടത്തും.നാട്ടില്‍ കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഗ്ലാക്‌സിന്‍,സാബു (വോള്‍വര്‍ഹാമ്പ്ടന്‍) സുമ (ബ്രിസ്റ്റോള്‍) ജയ (വെയില്‍സ്) എന്നിവരാണ് യുകെയിലുള്ള തോമസ് സാറിന്റെ മരുമക്കള്‍.

അന്തിമോപചാരം അര്‍പ്പിക്കുവാന്‍ വരുന്നവര്‍ പൂക്കളും മറ്റും കൊണ്ടുവരാതിരിക്കുവാനും പകരം താത്പര്യമുള്ളവര്‍ ചാരിറ്റി ബോക്‌സില്‍ നിക്ഷേപിക്കുവാന്‍ ബന്ധുക്കള്‍ താത്പര്യപ്പെടുന്നു.

വ്യാഴാഴ്ച്ച ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം

St Ptarick’s church,299 Wolverhampton Rd, Wolverhampton WV10 0QQ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക , Jomy 07912 626218,Jibu 07908 595148

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more