1 GBP = 104.17

ഫാന്‍സി സണ്ണിയുടെ പൊതുദര്‍ശനവും പ്രാര്‍ത്ഥനയും വ്യാഴാഴ്ച ലീഡ്‌സില്‍;ഇന്ന് ബര്‍ക്കിന്‍ഹഡിലും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം

ഫാന്‍സി സണ്ണിയുടെ  പൊതുദര്‍ശനവും പ്രാര്‍ത്ഥനയും വ്യാഴാഴ്ച ലീഡ്‌സില്‍;ഇന്ന് ബര്‍ക്കിന്‍ഹഡിലും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം

ലീഡ്‌സിന് സമീപം ഹഡേഴ്‌സ്ഫീല്‍ഡില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ ഫാന്‍സി സണ്ണിയുടെ പൊതുദര്‍ശനവും പ്രാര്‍ത്ഥനയും വ്യാഴാഴ്ച ലീഡ്‌സില്‍ നടക്കും.ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് പള്ളിയില്‍ 09.02.2017 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുന്ന ശുശ്രൂഷകള്‍ക്ക് സീറോമലബാര്‍ യുകെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

പള്ളിയുടെ വിലാസം

St. Wilfrid Church, Whincover Drive, Leeds, LS12 5JW

ബെര്‍ക്കിന്‍ഹെഡിലുള്ള ഫ്യുണറല്‍ ഏജന്‍സിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.ഫാന്‍സിക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ ലിവര്‍പൂള്‍ മാഞ്ചസറ്റര്‍ സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഇന്ന് ( 08.02.2017 ബുധനാഴ്ച )ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നുവരെ അവസരം ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബെര്‍ക്കിന്‍ഹെഡ് സീറോമലബാര്‍ മുന്‍ ട്രസ്റ്റിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഭാരവാഹിയുമായ് ജോഷി ജോസെഫുമായി ബന്ധപ്പെടെണ്ടതാണ്. ( 07941896956)

ഫ്യുണറല്‍ ഏജന്‍സിയുടെ വിലാസം

Laurence Jones funeral directors .
Castle house funeral home
86 teehey lane,
Bebington, Wirral
CH63 8QU

ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ഫാന്‍സി കഴിഞ്ഞ ഞായറാഴ്ചയാണ് മരണമടഞ്ഞത്.ഫാന്‍സിയുടെ ആഗ്രഹപ്രകാരം മൃത സംസ്‌ക്കാരം പിന്നീട് നാട്ടില്‍ നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more