1 GBP = 103.92

നോട്ടിംഗ്ഹാമില്‍ മരണമടഞ്ഞ എറണാകുളം സ്വദേശി മോഹനന്‍ മേനോന്റെ ശവസംസ്‌കാരം ഇന്ന്

നോട്ടിംഗ്ഹാമില്‍ മരണമടഞ്ഞ എറണാകുളം സ്വദേശി മോഹനന്‍ മേനോന്റെ ശവസംസ്‌കാരം ഇന്ന്

നോട്ടിംഗ്ഹാം:ഫെബ്രുവരി ഒമ്പതിന് നോട്ടിംഗ്ഹാമില്‍ മരണമടഞ്ഞ എറണാകുളം സ്വദേശി ശ്രീ മോഹനന്‍ മേനോന്റെ(64) ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടര മണിക്ക് നോട്ടിംഗ്ഹാമിലെ ജഡ്‌ലിംഗ് ക്രമറ്റോറിയത്തില്‍ നടക്കും. ഉച്ചക്ക് 12.30 മുതല്‍ മൃതദേഹം ഒരു നോക്ക് കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് പൂജാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം രണ്ടര മണിയോടെ മൃതദേഹം ദഹിപ്പിക്കും.

നോട്ടിംഗ്ഹാമിലെ അര്‍ണോള്‍ഡില്‍ താമസമാക്കിയ ശ്രീമതി ബിന്ദു സരസ്വതിയുടെ പിതാവാണ് മരണമടഞ്ഞ ശ്രീ മോഹനന്‍ മേനോന്‍. സന്ദര്‍ശക വിസയില്‍ മകളെയും കുടുംബത്തേയും കാണാനെത്തിയ അദ്ദേഹം അസുഖ ബാധിതനായി നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലനിറുത്തിയിരുന്ന മോഹനന്‍ മേനോന്‍ ഫെബ്രുവരി ഒമ്പതിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

പരേതന് ബിന്ദുവിനെക്കൂടാതെ മറ്റൊരു മകന്‍ കൂടിയുണ്ട്. പിതാവിന്റെ മരണ വിവരം അറിഞ്ഞു മകനായ രാജേഷ് മോഹനനും യുകെയിലെത്തിയിരുന്നു. ഭാര്യ സരസ്വതി അമ്മാളും മോഹനന്‍ മേനോനൊപ്പം യുകെയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശവസംസ്‌കാരം ഇവിടെത്തന്നെ നടത്തുവാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

മോഹനന്‍ മേനോന്റെ മരണ വിവരമറിഞ്ഞു നോട്ടിംഹാമിലെ മുഴുവന്‍ മലയാളികളും ബിന്ദുവിനും കുടുംബത്തിനും സാന്ത്വനവുമായി ഒപ്പമുണ്ടായിരുന്നു. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റും നോട്ടിംങ്ഹാം മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റും കൂടിയായ ഡിക്‌സ് ജോര്‍ജ്, എന്‍ എം സി എ സെക്രട്ടറി ശ്രീ ജെയ്‌മോന്‍ ജോസ് ജോസ്, മറ്റ് ഭാരവാഹികള്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുകയും സംസ്‌കാരത്തിനും മറ്റും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more