1 GBP = 103.12

ജെറ്റ്‌സിയ്ക്ക് വിട നൽകാനൊരുങ്ങി കവൻട്രി സമൂഹം; സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നത് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍…..

ജെറ്റ്‌സിയ്ക്ക് വിട നൽകാനൊരുങ്ങി കവൻട്രി സമൂഹം;  സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നത് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍…..

കാന്‍സര്‍ ബാധിതയായി വേദനയുടെ ലോകത്ത് നിന്ന് വിടവാങ്ങിയ ജെറ്റ്‌സിയ്ക്ക് സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങിയ കവൻട്രി സമൂഹം നാളെ കണ്ണീരോടെ വിടയേകും. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ജെറ്റ്‌സി മരണത്തിന് കീഴടങ്ങിയത് . പരേതയ്ക്ക് 45 വയസായിരുന്നു.

ജെറ്റ്‌സിയുടെ ആഗ്രഹം അനുസരിച്ച് അവരുടെ ഇഷ്ട ദേവാലയമായ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ വച്ചാണ് സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതെങ്കിലും മലയാളി സമൂഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കവന്‍ട്രിയിലെ വീട്ടിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

അവസാന ദിനങ്ങള്‍ കുടുംബത്തിനൊപ്പം കഴിയാനാണ് ജെറ്റ്‌സി ആഗ്രഹിച്ചിരുന്നത്. ആഗ്രഹം പോലെ തന്നെ ജെറ്റ്‌സിയ്ക്ക് ആശ്വാസമായി അവരുടെ അവസാന നാളുകളിൽ അടുത്ത ബന്ധുക്കൾ ഒപ്പം തന്നെയുണ്ടായിരുന്നു. ആരോഗ്യനില മോശമായതോടെ ജെറ്റ്‌സിയെ പരിചരിക്കാന്‍ സഹോദരി എത്തിയിരുന്നു. അമ്മയും സഹോദരനും കൂടി അവസാന നാളില്‍ ജെറ്റ്‌സിയ്ക്ക് അരികിലേക്കെത്തിയിരുന്നു.

സുഹൃത്തുക്കളും ബന്ധുക്കളും കുടുംബത്തിന് ആശ്വാസമായി ഒപ്പമുണ്ട്. രോഗം മൂര്‍ഛിച്ച സമയത്തും പൂര്‍ണ്ണ പിന്തുണയുമായി മുന്‍ സഹപ്രവര്‍ത്തകരും കവൻട്രിയിലെ മലയാളി സമൂഹവും കൂടെയുണ്ടായിരുന്നു.

ശനിയാഴ്ച രാവിലെ 10.30 മുതല്‍ 11.30 വരെയുള്ള സമയത്ത് പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് 12 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും. സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ചിലാണ് ശുശ്രൂഷ.തുടര്‍ന്ന് രണ്ടരയോടെ കനേലി സെമിത്തേരില്‍ അന്ത്യവിശ്രമമൊരുക്കും.

മൂഴുര്‍ പറമ്പോക്കാത്തു തോമസു കുട്ടിയാണ് ഭര്‍ത്താവ് .രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഏതാനും നാളായി ആശുപത്രിയിലായിരുന്നു ജെറ്റ്‌സി. വിദ്യാര്‍ത്ഥികളായ ജെറ്റ്‌സണ്‍ തോമസ് ,ടോണി തോമസ് , അനിറ്റ തോമസ് എന്നിവരാണ് മക്കള്‍.

ചടങ്ങുകൾ നടക്കുന്ന സ്ഥലവും അഡ്രസും ചുവടെ:
Wake Service (Body view) at home: 17 Minton Road CV2 2XT.
Parking: Cardinal Wiseman School, Pottersgreen CV2 2AJ.
Funeral Services : Sacred Heart Catholic Church Harefield Road, CV2 4BT.
Overflow parking: Sacred Heart School, Brays Lane, CV2 4DW. 2.30pm: Canley Cemetery 180 Cannon Hill Road, Coventry CV4 7BX.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more