1 GBP = 104.24

ഗ്ലോറിസന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് ;സംസ്‌ക്കാരം ഞായറാഴ്ച മുളന്തുരുത്തിയില്‍

ഗ്ലോറിസന്റെ മൃതദേഹം ഇന്ന്  നാട്ടിലേക്ക് ;സംസ്‌ക്കാരം ഞായറാഴ്ച മുളന്തുരുത്തിയില്‍

ഇക്കഴിഞ്ഞ മൂന്നാം തീയതി താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലെസ്റ്റര്‍ മലയാളി ഗ്ലോറിസന്‍ ചാക്കോയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള എമിരേറ്റ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.ഞായറാഴ്ച രാവിലെ 8.05 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

എയര്‍പോര്‍ട്ടില്‍ നിന്നും പിറവം JNB ആശുപത്രിയില്‍ കൊണ്ടുപോയതിനു ശേഷം മൃതദേഹം ഉച്ചയ്ക്ക് ഒരുമണിയോടെ മുളന്തുരുത്തിയിലെ ഭവനത്തില്‍ എത്തിക്കും.തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ മുളന്തുരുത്തി മാര്‍തോമന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ അന്ത്യ ശുശ്രൂഷകള്‍ക്ക് ശേഷം അതേ പള്ളിയിലെ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

ലെസ്റ്ററില്‍ ആരുമായും അടുത്ത ബന്ധമില്ലാതിരുന്ന ഗ്ലോറിസന്റെ മരണ വാര്‍ത്ത വൈകിയാണ് പുറം ലോകം അറിഞ്ഞത്. ഇന്ത്യന്‍ പൗരത്വമുള്ളവരും അടുത്ത ബന്ധുക്കളില്ലാത്തവരുമായവര്‍ക്കു നല്‍കുന്ന സ്‌കീം പ്രകാരം മൃതദേഹം ഏറ്റെടുത്ത് നാട്ടിലെത്തിക്കുന്നത് ഇന്ത്യന്‍ എംബസിയാണ്.

മുളന്തുരുത്തി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ശ്രീ ജോളിയുടെ ഭാര്യാ സഹോദരന്‍ കൂടിയാണ് മരണമടഞ്ഞ ഗ്ലോറിസണ്‍. ശ്രീ ജോളിയുടെ സുഹൃത്തും മുളന്തുരുത്തി സ്വദേശിയുമായ യുക്മ മുന്‍ പ്രസിഡന്റ് ശ്രീ വിജി കെ പി,ലെസ്റ്റര്‍ കേരള കമ്യൂറ്റി നേതാക്കളായ അജയ് പെരുമ്പലത്ത്,ജോര്‍ജ് എടത്വ ,അനീഷ് ജോണ്‍ എന്നിവരാണ് ലെസ്റ്റര്‍ പോലീസുമായും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ക്രമീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more