1 GBP = 103.71
breaking news

അനിത ജോളിയ്ക്ക് യുകെ മലയാളികളുടെ യാത്രാമൊഴി ഇനി അനന്തതയില്‍ നിത്യവിശ്രമം

അനിത ജോളിയ്ക്ക്  യുകെ മലയാളികളുടെ യാത്രാമൊഴി  ഇനി  അനന്തതയില്‍  നിത്യവിശ്രമം

പി ആർ ഒ .യുക്‌മ .

കഴിഞ്ഞ ദിവസം മരണമടഞ്ഞ അനിത ജോളി പുത്തന്‍പുരയ്ക്കലിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ ( ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച) ബര്‍മിംഗ്ഹാമില്‍ വച്ച് നടന്നു . സംസ്‌കാര ചടങ്ങുകള്‍ക്ക് സീറോമലബാര്‍ യുകെ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ബര്‍മിംഗ്ഹാം അതിരൂപത സീറോമലബാര്‍ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സഹ കാര്‍മികനായിരുന്നു. .വെള്ളിയാഴ്ച രാവിലെ ഹിഗിന്‍സ് ലൈനിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ കാത്തലിക് ചര്‍ച്ചില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു ,തുടര്‍ന്ന് ബന്ധു ക്കളും സുഹൃത്തുക്കളും അടക്കം നൂ റുകണക്കിനു മലയാളികള്‍ അനിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു . പള്ളിയില്‍ നടന്ന അന്ത്യ കര്‍മ്മങ്ങള്‍ക്ക് ശേഷം ക്വിന്റന്‍ സെമിത്തേരിയില്‍ അനിതയുടെ മൃതദേഹം സംസ്‌കരിച്ചു .യുക്മ ദേശീയ കമ്മിറ്റിയുടെ പ്രധിനിധിയായി ജോ ട്രഷറര്‍ ശ്രീ ജയകുമാര്‍ നായര്‍ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുത്തു .

ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്ന അനിത ജോളി തന്റെ അന്‍പത്തിയാറാം വയസ്സില്‍ ബര്‍മിംഗ്ഹാം ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണത്തിനു കീഴടങ്ങിയത് . നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനിതയുടെ ഭര്‍ത്താവ് ലാലിച്ചന്‍ സ്‌കറിയയും യുകെയില്‍ വച്ച് തന്നെ മരണപ്പെട്ടിരുന്നു.

ലാലിച്ചന്‍ അനിത ദമ്പതികള്‍ക്ക് രണ്ട് മക്കള്‍ ആണുള്ളത്. മൂത്ത മകള്‍ ഷൈനി തോമസ് രണ്ടാമത്തെ മകള്‍ ഷാലു തോമസ് മൂത്ത മകള്‍ ഷൈനിയുടെ ഭര്‍ത്താവ് അനില്‍ സേവ്യര്‍ രണ്ട് പേരക്കുട്ടികള്‍ ആണ് അനിതയ്ക്ക്. കാതറിന്‍, എയ്മി.

കേരളത്തില്‍ പത്തനംതിട്ട റാന്നി വെള്ളയില്‍ സ്വദേശിനി ആയിരുന്നു പതാലില്‍ പുത്തന്‍പുരയ്ക്കല്‍ അനിത തോമസ്. കുട്ടനാട് കാവാലം അറയ്ക്കല്‍ കുടുംബാംഗം ആയിരുന്നു ഭര്‍ത്താവ് ലാലിച്ചന്‍ സ്‌കറിയ. ബന്ധു മിത്രാദി കളുടെ ദുഃഖത്തില്‍ യുക്മയും പങ്കു ചേരുന്നു

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more