1 GBP = 93.23
breaking news

രാജ്യത്ത് വീണ്ടും ഇന്ധനവില കൂടി; പെട്രോളിന് അഞ്ചും ഡീസലിന് 12ഉം പൈസയുടെ വർധന

രാജ്യത്ത് വീണ്ടും ഇന്ധനവില കൂടി; പെട്രോളിന് അഞ്ചും ഡീസലിന് 12ഉം പൈസയുടെ വർധന

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില കൂടി. പെട്രോൾ ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വർധിച്ചത്. 

ജൂൺ ഏഴിന് ശേഷം തുടർച്ചയായി 21 ദിവസം ഇന്ധനവില 10 രൂപയിലധികം ​ വർധിച്ചിരുന്നു​. ജൂൺ 27ന് പെട്രോൾ ലിറ്ററിന്​ 25 പൈസയും ഡീസലിന്​ 21 ​പൈസയുമാണ് വർധിച്ചത്. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച വിലയിൽ മാറ്റമില്ലായിരുന്നു. 

രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എണ്ണകമ്പനികൾ പെട്രോളിലും ഡീസലിനും വില വർധിപ്പിക്കാൻ തുടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more