1 GBP = 104.12

ആഘോഷത്തിന്റെ അലയടികളിൽ തിമിർത്തു സൗത്ത്അംടോൺ ഫ്രണ്ട്സ്  മലയാളി അസോസിയേഷന്റെ വര്ണഫമായ ക്രിസ്റ്മസ് കരോൾ

ആഘോഷത്തിന്റെ അലയടികളിൽ തിമിർത്തു സൗത്ത്അംടോൺ ഫ്രണ്ട്സ്  മലയാളി അസോസിയേഷന്റെ വര്ണഫമായ ക്രിസ്റ്മസ് കരോൾ
ബിനു ജോസ്
സൗത്ത്ആംപ്റ്റൻ യുവ അസോസിയേഷൻ ആയ ഫ്രണ്ട്സ്  മലയാളി അസോസിയേഷൻ (FMA) ക്രിസ്തുമസ്  ആഘോഷങ്ങളുടെ പ്രാരംഭമായി മുഴുവൻ അംഗങ്ങളുടെയും  വീടുകളിൽ വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി കരോൾ ഗാനം ആലപിക്കുകയും കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും സാന്റാ കൈനിറയെ സമ്മാനങ്ങൾ വിതരണം നടത്തുകയും  ചെയ്തു. ശെനിയാഴ്ച ഉച്ചക്ക് ആരംഭിച്ചു രാത്രി അധികം വൈകാതെ തന്നെ എല്ലാ വീടുകളിലും അസോസിയേഷൻ മുഴുവൻ അങ്ഗങ്ങളും എതുകയും അത് കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും വേറിട്ടൊരു അനുഭവം സമ്മാനികകുകയും ചെയ്തു. പരമ്പരാഗത രീതിയിലുള്ള പു ൽകൂടുകളും വര്ണഭമായ ക്രിസ്റ്മസ് ട്രീയും എല്ലാവീടുകളിലും തന്നെ ഒരുക്കിയിരുന്നു.എല്ലാ വീടുകളിലും ക്രിസ്തുമസിന്റെ ലളിതമായ സന്ദേശം നൽകിയാണ് ക്രിസ്തുമസ് അപ്പൂപ്പൻ കടന്നുപോയത്. വളരെ  സൂക്ഷ്മതയോടെ ഉള്ള പ്ലാനിംഗ്ഉം കരോൾ ഗാന പരിശീലനവും അംഗങ്ങളുടെ വാദ്യ മേളങ്ങളിലുള്ള നൈപുണ്യംവും ഇ വർഷത്തെ കരോൾ സൈനിംഗിനെ അതിമനോഹരമാക്കി. കുടുംബാംഗങ്ങൾ ഒരുക്കിയ ഹോംമെയ്ഡ്‌ സ്നാക്ക്സ് കരോൾ ഗാന സംഘത്തിന് ആശ്വാസവും ആവേശവും നല്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more