1 GBP = 104.04
breaking news

ഫ്രഞ്ച് ഓപ്പൺ 2023: നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക് ക്വാർട്ടറിൽ

ഫ്രഞ്ച് ഓപ്പൺ 2023: നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക് ക്വാർട്ടറിൽ

നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. യുക്രൈൻ എതിരാളിയായ ലെസിയ സുറെങ്കോ ശാരീരിക അസ്വസ്ഥതകൾ കാരണം മത്സരത്തിൽ നിന്ന് പിന്മാറി. ആദ്യ സെറ്റ് 4-1 ന് ലോക ഒന്നാം നമ്പർ താരം സ്വിറ്റെക് നേടിയ ശേഷം, അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയ ലെസിയ പിന്നീട് പിൻവാങ്ങുകയായിരുന്നു.

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്താൻ ഇഗ സ്വിറ്റെക്കിന് വെറും 31 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ലെസിയ സുറെങ്കോ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി. തുടർന്ന് പരിശീലകനെ വിളിച്ച് രക്തസമ്മർദ്ദവും പൾസും പരിശോധിച്ചു. അഞ്ച് മിനിറ്റ് മെഡിക്കൽ ടൈംഔട്ടിന് ശേഷം മത്സരം പുനരാരംഭിച്ചെങ്കിലും സുറെങ്കോ പിൻമാറാൻ തീരുമാനിച്ചു. ക്വാർട്ടറിൽ അമേരിക്കയുടെ ആറാം സീഡ് കൊക്കോ ഗൗഫാണ് സ്വിറ്റെക്കിന്റെ എതിരാളി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more