1 GBP = 103.91

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സർക്കാർ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന്  അറസ്റ്റ് ചെയ്‌തേക്കുമെന്ന് സർക്കാർ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

അതേസമയം കേസിൽ മൊഴിയെടുപ്പ് പൂർത്തിയായാൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണ സംഘം ഇന്ന് തന്നെ ചോദ്യം ചെയ്യും. പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യൽ.

ബലാത്സംഗ കേസിൽ മൊഴിയെടുപ്പും തെളിവെടുപ്പും അവസാന ഘട്ടത്തിലാണ്. ബിഷപ്പിനോടൊപ്പമുള്ള ചില വൈദികരിൽ നിന്ന് കൂടി അന്വേഷണ സംഘത്തിന് മൊഴിയെടുക്കേണ്ടതുണ്ട്. അത് ഇന്ന് പൂർത്തിയാക്കാനായാൽ ബിഷപ്പിനെ ചോദ്യം ചെയ്യും.

ബിഷപ്പിനെ ചോദ്യം ചെയ്യുന്ന സാഹചര്യം നിലനിൽക്കെ കഴിഞ്ഞ ദിവസം വിശ്വാസികൾ ബിഷപ്പ് ഹൗസിലേക്ക് കൂട്ടത്തോടെ എത്തിയിരുന്നു. അതിനാൽ തൊട്ടടുത്ത് തന്നെയുള്ള പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more