1 GBP =
breaking news

ഫ്രാങ്കോ മുളയ്‌ക്കൽ പ്രതിയായ കേസിലെ അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു

ഫ്രാങ്കോ മുളയ്‌ക്കൽ പ്രതിയായ കേസിലെ അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു
അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്‌പിയുടെ ജോലി ഭാരം കണക്കിലെടുത്ത് ഫ്രാങ്കോ മുളയ്‌ക്കൽ പ്രതിയായ കേസിലെ അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മിഷണറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പം പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയ കേസും ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വൈദികന്‍ ജെയിംസ് എര്‍ത്തലിനെതിരെ എടുത്ത കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിയായിരിക്കും കേസ് അന്വേഷിക്കുക.

Post Your Comments Here ( Click here for malayalam )

Press Esc to close
show more