1 GBP = 103.97
breaking news

തെളിവെടുപ്പ് ഇന്ന്: ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിക്കും

തെളിവെടുപ്പ് ഇന്ന്: ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിക്കും

കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി ഇന്ന് കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും. വൈക്കം പൊലീസ് ക്ലബ്ബില്‍ നിന്ന് രാവിലെ പത്ത് മണിയോടെയാണ് ബിഷപ്പിനെ തെളിവെടുപ്പിനായി എത്തിക്കുക. മഠത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ബിഷപ്പിനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിന് മുന്നോടിയായി മഠത്തിലെ കന്യാസ്ത്രീകളെ അവിടെ നിന്നും മാറ്റും. ബിഷപ്പും കന്യാസ്ത്രീകളും നേരില്‍ കാണുന്ന സാഹചര്യം ഒഴിവാക്കാനാണിത്. എന്നാല്‍ മഠത്തിലെ എല്ലാ കന്യാസ്ത്രീകളും മാറുന്നില്ലെങ്കില്‍ പരാതിക്കാരിയായ കന്യാസ്ത്രീ മാത്രമായിരിക്കും ഇവിടെ നിന്ന് മാറുക.

കഴിഞ്ഞദിവസം ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി ബിഷപ്പിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പാല മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 24 ന് ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡി കാലാവധി. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് നല്‍കണം എന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

രാവിലെ മെഡിക്കല്‍ കോളെജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിലേക്കായിരുന്നു ആദ്യം കൊണ്ടുപോയത്. അതിനുശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാവിലെ മെഡിക്കല്‍ കോളെജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രി പരിസരത്ത് ബിഷപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ബിഷപ്പിനെതിരെ കൂകി വിളിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more