1 GBP =
breaking news

നെഞ്ചുവേദന; ഫ്രാങ്കോ ആശുപത്രിയിൽ

നെഞ്ചുവേദന; ഫ്രാങ്കോ ആശുപത്രിയിൽ

കോട്ടയം: തൃപ്പൂണിത്തുറയിൽനിന്ന്​ കോട്ടയത്തേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദനയെ തുടർന്ന് ബിഷപ്​ ഫ്രാങ്കോ മുളയ്​ക്കലിനെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ക്ഷീണിതനായി കാണപ്പെട്ടതിനെ തുടർന്ന്  രാത്രി 10.45ന് കാർഡിയോളജി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേര​േത്ത അറിയിപ്പ് കിട്ടിയതിനാൽ വിദഗ്ധ ഡോക്ടർമാർ സജ്ജരായിരുന്നു.

വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷി​​​െൻറ വാഹനത്തിലാണ് ഫ്രാങ്കോയുണ്ടായിരുന്നത്. തനിക്ക് വല്ലാത്ത ക്ഷീണവും നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി വഴിമധ്യേ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കറിനെ അറിയിച്ച് നിർദേശമനുസരിച്ചായിരുന്നു നടപടി.

പൊലീസ്​ വാഹനത്തിൽനിന്ന്​ നടന്നാണ്​ ബിഷപ്​ ആശുപത്രിയിലേക്ക്​ കയറിയത്​. തൃപ്പൂണിത്തുറ താലൂക്ക്​ ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോട്ടയം പൊലീസ് ക്ലബിൽ രാത്രി താമസത്തിന്​ കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ശനിയാഴ്ച രാത്രി എട്ടുവരെ കോടതി‍യിൽ ഹാജരാക്കാൻ നിയമപരമായ സമയമുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more