1 GBP = 103.12

അഭയാർഥികളോടുള്ള യൂറോപ്പി​െൻറ മനോഭാവത്തെ വിമർശിച്ച്​ മാർപാപ്പ

അഭയാർഥികളോടുള്ള യൂറോപ്പി​െൻറ മനോഭാവത്തെ വിമർശിച്ച്​ മാർപാപ്പ

ലെ​സ്​​ബോ​സ്​ (ഗ്രീ​സ്): ദു​രി​ത​ങ്ങ​ളി​ൽ​നി​ന്ന്​ ര​ക്ഷ​തേ​ടി​യെ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​രോ​ടു​ള്ള യൂ​റോ​പ്പി​െൻറ മ​നോ​ഭാ​വ​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ. അ​ഭ​യം തേ​ടി​യെ​ത്തു​ന്ന​വ​രോ​ടു​ള്ള യൂ​റോ​പ്പി​െൻറ ശ​ത്രു​ത മ​നോ​ഭാ​വ​ത്തി​നു പി​ന്നി​ൽ സ്വ​ന്തം താ​ൽ​പ​ര്യ​മെ​ന്ന ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യും ദേ​ശീ​യ​ത​യു​മാ​ണെ​ന്ന്​ മാ​ർ​പാ​പ്പ വി​മ​ർ​ശി​ച്ചു.

നി​ര​വ​ധി കു​ടി​യേ​റ്റ​ക്കാ​ർ വ​ന്നു​ചേ​ർ​ന്നി​ട്ടു​ള്ള ഗ്രീ​ക്ക്​ ദ്വീ​പാ​യ ലെ​സ്​​ബോ​സ്​ സ​ന്ദ​ർ​ശി​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം കു​ടി​യേ​റ്റ​ക്കാ​ർ​ക്കു​വേ​ണ്ടി ശ​ബ്​​ദി​ച്ച​ത്. ഇ​ര​യാ​യ​വ​രെ ശി​ക്ഷി​ക്കു​ക​യ​ല്ല, കു​ടി​യേ​റ്റ​ത്തി​െൻറ കാ​ര​ണം തേ​ടു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്​​തു. 

”ദേ​ശീ​യ​ത​യും സ്വാ​ർ​ഥ​താ​ൽ​പ​ര്യ​ങ്ങ​ളും വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​െ​മ​ന്ന്​ ച​രി​ത്രം ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു. വ​ൻ വെ​ല്ലു​വി​ളി​ക​ളെ ഒ​ന്നി​ച്ചു​നേ​രി​ട​ണ​മെ​ന്ന്​ കോ​വി​ഡ്​ മ​ഹാ​മാ​രി​യി​ൽ നാം ​മ​ന​സ്സി​ലാ​ക്കി. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഈ ​ത​ത്ത്വം കു​റേ​യേ​റെ പാ​ലി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ, കു​ടി​യേ​റ്റ ദു​ര​ന്ത​ത്തി​ൽ അ​ത്ത​ര​മൊ​രു മ​നോ​ഭാ​വം കാ​ണാ​നി​ല്ല.” -ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച്​ ഭ​യം ജ​നി​പ്പി​ച്ച്​ പൊ​തു​ജ​ന പി​ന്തു​ണ നേ​ടാ​ൻ എ​ളു​പ്പ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം, കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ രാ​ഷ്​​ട്രീ​യ ലാ​ഭ​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലെ​സ്​​ബോ​സി​ലെ മാ​വ്​​റോ​വൗ​നി അ​ഭ​യാ​ർ​ഥി ക്യാ​മ്പ്​ സ​ന്ദ​ർ​ശി​ച്ച മാ​ർ​പാ​പ്പ, അ​ഭ​യാ​ർ​ഥി​ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ​ചെ​യ്​​തു. 

2016ൽ ​ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച്​ തി​രി​ച്ചു​പോ​കു​േ​മ്പാ​ൾ 12 സി​റി​യ​ൻ മു​സ്​​ലിം അ​ഭ​യാ​ർ​ഥി​ക​ളെ മാ​ർ​പാ​പ്പ ത​െൻറ വി​മാ​ന​ത്തി​ൽ ഒ​പ്പം കൊ​ണ്ടു​പോ​യി​രു​ന്നു. അ​ഭ​യാ​ർ​ഥി വ​ര​വ്​ ഏ​റെ​യു​ള്ള സൈ​പ്ര​സ്, ഗ്രീ​ക്ക്​ മേ​ഖ​ല​ക​ളി​ലാ​യി അ​ഞ്ചു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​മാ​ണ്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ ന​ട​ത്തു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more