1 GBP = 104.06

പോഗ്ബയുടെ ഗോളിൽ ഫ്രാൻസിന് ജയം

പോഗ്ബയുടെ ഗോളിൽ ഫ്രാൻസിന് ജയം

കസാൻ: ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം മൽസരത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഫ്രാൻസ്. 81-ാം മിനിട്ടിൽ പോൾ പോഗ്ബയുടെ തകർപ്പൻ ഗോളിലൂടെയായിരുന്നു ഫ്രാൻസിന്‍റെ ജയം. ഗോൾരഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷം പെനാൽറ്റിയിലൂടെ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 58-ാം മിനിട്ടിൽ അന്‍റോണിയോ ഗ്രീസ്മാൻ ഫ്രാൻസിനെ മുന്നിലെത്തിച്ചപ്പോൾ 62-ാം മിനിട്ടിൽ മിലെ ജെഡിനാക് ഓസ്ട്രേലിയയെ ഒപ്പമെത്തിച്ചു. ഈ ജയത്തോടെ ഫ്രാൻസിന് മൂന്നു പോയിന്‍റായി. മൊറോക്കോയെ തോൽപ്പിച്ച ഇറാനും മൂന്നു പോയിന്‍റുണ്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more