1 GBP = 103.81
breaking news

ലോകം കീഴടക്കി ഫ്രാൻസ്

ലോകം കീഴടക്കി ഫ്രാൻസ്

മോസ്ക്കോ: സെൽഫ് ഗോൾ, പെനാൽറ്റി, ഹാൻഡ് ബോൾ, സെറ്റ് പീസുകൾ അങ്ങനെ ഫുട്ബോളിന്‍റെ മനോഹാരിതയും ഒപ്പം ഗോൾ മഴയും പെയ്തിറങ്ങിയ കലാശപ്പോരിൽ വിപ്ലവം രചിച്ച് ഫ്രഞ്ച് പട. പൊരുതിക്കളിച്ച ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച് ഫ്രാൻസിന് രണ്ടാം ലോകകിരീടം. അന്‍റോണിയോ ഗ്രീസ്മാൻ-പോൾ പോഗ്ബെ-എംബാപ്പെ ത്രയം ഗോൾ കണ്ടെത്തിയ മൽസരത്തിൽ മാൻസൂക്കിച്ച് ദാനം നൽകിയ ഗോൾ ഫ്രാൻസിന്‍റെ പട്ടിക തികച്ചു. മറുവശത്ത് മരിയോ മാൻസൂക്കിച്ചും പെരിസിച്ച് എന്നിവർ ക്രൊയേഷ്യയുടെ ഗോളുകൾ നേടി. ഇത് രണ്ടാം തവണയാണ് ഫ്രാൻസ് ലോകകിരീടം നേടുന്നത്. 1998ലായിരുന്നു ഫ്രാൻസിന്‍റെ ആദ്യ ലോകകപ്പ് കിരീടം.

മൽസരത്തിന്‍റെ തുടക്കം മുതൽ ഒടുക്കംവരെ ഗംഭീര പ്രകടനം പുറത്തെടുത്തത് ക്രൊയേഷ്യയാണെങ്കിലും ലഭിച്ച അവസരങ്ങൾ മുതലെടുത്താണ് ഫ്രാൻസ് ജയവും ലോകകിരീടവും കൈപ്പിടിയിലൊതുക്കിയത്. മൽസരത്തിന്‍റെ 18-ാം മിനിട്ടിൽ മരിയോ മാൻസൂക്കിച്ചിന്‍റെ തലയിലൂടെ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിൽ കയറിയത്. ആന്‍റോണിയോ ഗ്രീസ്മാനെ വീഴ്ത്തിയതിന് അദ്ദേഹമെടുത്ത ഫ്രീകിക്കാണ് മാൻസൂക്കിച്ചിന്‍റെ തലയിലൂടെ വലയിലേക്ക് കയറിയത്. മൽസരത്തിന്‍റെ തുടക്കം മുതൽ നിലനിർത്തിയ ആധിപത്യം ഈ ഗോളിലൂടെ ക്രൊയേഷ്യയ്ക്ക് നഷ്ടമായി. മറിച്ച് പ്രതിരോധത്തിലായിരുന്ന ഫ്രാൻസ് ഊർജമേകുന്ന ലീഡാണ് മൽസരത്തിൽ ലഭിച്ചത്.

28-ാം മിനിട്ടിൽ പെരിസിച്ചിലൂടെയാണ് ക്രൊയേഷ്യ ഒപ്പമെത്തിയത് (1-1). നേരത്തെ 18-ാം മിനിട്ടിൽ സെൽഫ് ഗോളിലൂടെ ക്രൊയേഷ്യ പിന്നിലാകുകയായിരുന്നു. ആന്‍റോണിയോ ഗ്രീസ്മാനെ വീഴ്ത്തിയതിന് അദ്ദേഹമെടുത്ത ഫ്രീകിക്കാണ് മാൻസൂക്കിച്ചിന്‍റെ തലയിലൂടെ വലയിലേക്ക് കയറിയത്. മൽസരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം ക്രൊയേഷ്യയ്ക്കായിരുന്നു.

38-ാം മിനിട്ടിൽ വാറിന്‍റെ ആനുകൂല്യത്തിലൂടെ ലഭിച്ച പെനാൽറ്റി ഗ്രീസ്മാൻ പിഴവ് കൂടാതെ വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതിയിൽ 2-1ന് ഫ്രാൻസ് ലീഡ് ചെയ്തു. കളിയുടെ 59-ാം മിനിട്ടിലാണ് പോഗ്ബയുടെ ഗോൾ. ബോക്സിനുള്ളിൽനിന്ന് ഗ്രീസ്മാൻ മറിച്ചുനൽകിയ മൈനസ് പാസ് ആദ്യ ശ്രമത്തിൽ ക്രൊയേഷ്യൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചെങ്കിലും റീബൌണ്ട് ചെയ്തുവന്ന പന്ത് പോഗ്ബ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തകർപ്പനൊരു ഷോട്ടിലൂടെ എംബാപ്പെ ലീഡ് ഉയർത്തി. 65-ാം മിനിട്ടിലായിരുന്നു എംബാപ്പെയുടെ ഗോൾ. ഫ്രഞ്ച് ക്യാപ്റ്റനും ഗോളിയുമായ ഹൂഗോ ലോറിസിന്‍റെ പിഴവിൽനിന്ന് രണ്ടാം ഗോൾ കണ്ടെത്തി ക്രൊയേഷ്യ(2-4). 69-ാം മിനിട്ടിൽ സഹതാരം മറിച്ചുനൽകിയ മൈനസ് പാസ് വരുതിയിലാക്കുന്നതിന് മുമ്പ് ലോറിസിൽനിന്ന് റാഞ്ചിയെടുത്ത് മരിയോ മാൻസൂക്കിച്ച് വലയിലെത്തിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more