1 GBP = 102.88
breaking news

ഫ്രാൻസ്​ നയതന്ത്രപ്രതിനിധിയെ ആസ്​ട്രേലിയയിലേക്ക്​ തിരിച്ചയക്കും

ഫ്രാൻസ്​ നയതന്ത്രപ്രതിനിധിയെ ആസ്​ട്രേലിയയിലേക്ക്​ തിരിച്ചയക്കും

പാരിസ്​: തിരിച്ചുവിളിച്ച നയതന്ത്രപ്രതിനിധിയെ ആസ്​ട്രേലിയയിലേക്കുതന്നെ അയക്കാൻ തീരുമാനിച്ച്​ ഫ്രാൻസ്​. ഫ്രാൻസുമായുള്ള അന്തർവാഹിനി കരാറിൽനിന്ന്​ ആസ്​ട്രേലിയ പിന്മാറിയതിനെ തുടർന്നാണ്​ നയതന്ത്രപ്രതിനിധിയായ ജീൻ പിയറി തെബോൾട്ടിനെ തിരിച്ചുവിളിച്ചത്​. ആസ്​ട്രേലിയയുമായുള്ള ഫ്രാൻസി​െൻറ ബന്ധം എന്തെന്ന്​ ബോധ്യപ്പെടുത്തുകയും ദേശീയ താൽപ​ര്യം സംരക്ഷിക്കുകയുമാണ്​ നയതന്ത്രപ്രതിനിധിയെ തിരിച്ചയക്കുന്നതിനു പിന്നിലുള്ളതെന്ന്​ ഫ്രാൻസ്​ വിദേശകാര്യ മന്ത്രി ജീൻ യീവ്​സ്​ ലെ ദ്രിയാൻ പാർലമെൻറിൽ അറിയിച്ചു. 

ചൈനയുടെ വെല്ലുവിളി നേരിടാൻ യു.എസ്​, ബ്രിട്ടൻ, ആസ്​​േട്രലിയ രാജ്യങ്ങൾ കഴിഞ്ഞമാസം ത്രിരാഷ്​ട്ര സഖ്യം രൂപവത്​കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ്​ ആസ്​ട്രേലിയ അന്തർവാഹിനി കരാറിൽനിന്ന്​ പിൻവാങ്ങിയത്​. യു.എസിലെ നയതന്ത്രപ്രതിനിധിയെയും ഫ്രാൻസ്​ തിരിച്ചുവിളിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more