1 GBP = 103.33

ഒരൊറ്റ ഗോളിൽ ഫ്രഞ്ച് വിപ്ലവം: ബെൽജിയം പുറത്ത്, ഫ്രാൻസ് ഫൈനലിൽ

ഒരൊറ്റ ഗോളിൽ ഫ്രഞ്ച് വിപ്ലവം: ബെൽജിയം പുറത്ത്, ഫ്രാൻസ് ഫൈനലിൽ

ബെൽജിയത്തെ ഒരു ഗോളിന്​ തകർത്ത്​ ഫ്രാൻസ്​ ലോകകപ്പ്​ ഫുട്​ബാൾ ഫൈനലിൽ. 51ാം മിനുട്ടിൽ ഉംറ്റിറ്റിയുടെ ഏക ഗോളി​​​​​​െൻറ കരുത്തിലാണ്​ ഫ്രാൻസ്​ ഫൈനലിലേക്ക്​ മുന്നേറിയത്​. പന്തടക്കത്തിൽ ആക്രമണങ്ങൾ നടത്തുന്നതിലും ബെൽജിയം മികച്ച്​ നിന്നുവെങ്കിലും അതൊന്നു ഗോളാക്കാനായില്ലെന്നത്​ അവരുടെ പോരായ്​മയായി.

മൽസരത്തി​​​​​​െൻറ ആദ്യ പകുതി തുടങ്ങിയത്​ ബെൽജിയത്തി​​​​​​െൻറ മുന്നേറ്റത്തോടെയാണ്​. നിരന്തരമായി ഫ്രഞ്ച്​ ഗോൾമുഖത്ത്​ ​ബെൽജിയം ആക്രമണങ്ങൾ സൃഷ്​ടിച്ചു. എന്നാൽ, 30 മിനിട്ടിന്​ ശേഷം ഫ്രാൻസ്​ മൽസരത്തി​​​​​​െൻറ ഗിയർ മാറ്റി. പതിയെ ബെൽജിയത്തി​​​​​​െൻറ ഗോൾ മുഖത്തേക്ക്​ ഇരച്ച്​ കയറി. ആദ്യ പകുതിയിൽ ഇതിന്​ ഫലമൊന്നുമുണ്ടായില്ലെങ്കിലും രണ്ടാം പകുതിയിലെ 51ാം മിനുട്ടിൽ ഉംറ്റിറ്റിയുടെ ഗോളിലുടെ ഫ്രഞ്ച്​ പട മുന്നിലെത്തി.

ഗോൾ വീണതോടെ ബെൽജിയം സടകുടഞ്ഞെഴുന്നേറ്റു. പിന്നീട്​ നിരന്തരമായി ഫ്രഞ്ച്​ ഗോൾമുഖത്ത്​ ആക്രമിച്ച്​ മുന്നേറി. തലനാരിഴക്കാണ്​ ബെൽജിയത്തി​​​​​​െൻറ പല നീക്കങ്ങളും ഗോളാകാതിരുന്നത്​. ലുക്കാക്കു നിറം മങ്ങിയതും​ ബെൽജിയത്തി​​​​​െൻറ​ തിരിച്ചടിക്ക്​ കാരണമായി. ബുധനാഴ്​ച നടക്കുന്ന ഇംഗ്ലണ്ട്​-ക്രോയേഷ്യ മൽസരത്തിലെ വിജയികളെ ഫ്രാൻസ്​ ഫൈനലിൽ നേരിടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more