1 GBP = 104.06

അനധികൃതമായി പണം കൈപ്പറ്റി; ഫ്രാൻസ്​ മുൻ പ്രസിഡൻറ് സർകോസി കുറ്റക്കാരൻ

അനധികൃതമായി പണം കൈപ്പറ്റി; ഫ്രാൻസ്​ മുൻ പ്രസിഡൻറ് സർകോസി കുറ്റക്കാരൻ

പാരീസ്​: 2012ലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി അനധികൃതമായി പണം കൈപ്പറ്റിയ കേസിൽ ഫ്രാൻസ്​ മുൻ പ്രസിഡൻറ്​ നികോളസ്​ സർകോസി കുറ്റക്കാരനെന്ന്​ പാരീസ്​ കോടതി. വിധിക്കെതിരെ അപ്പീൽ നൽകാനാണ്​ സർകോസിയുടെ തീരുമാനം.

66 കാരനായ മുൻ പ്രസിഡൻറിനെ ഒരു വർഷത്തെ തടവിനാണ്​ കോടതി ശിക്ഷിച്ചത്​. ഫ്രഞ്ച്​ നിയമമനുസരിച്ച്​ പരമാവധി 22.5 മില്യൺ യൂറോ (ഏകദേശം 193 കോടി രൂപ) മാത്രമേ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ഉപയോഗിക്കാവൂ. എന്നാൽ, സർകോസി ഇതി​െൻറ ഇരട്ടിയിലേറെ പണം ചെലവഴിച്ചുവെന്നാണ്​ കണ്ടെത്തിയത്​.

വിദേശ ഫണ്ട്​ സ്വീകരിച്ചതിനും തെരഞ്ഞെടുപ്പ്​ ഫണ്ടി​െൻറ സ്രോതസ്സ്​​ വെളിപ്പെടുത്തുന്നതിലും നിയമലംഘനം നടത്തി. അഴിമതിക്കേസിൽ ഈ വർഷം സർ​േകാസിക്കെതിരായ രണ്ടാമത്തെ കോടതിവിധിയാണിത്​. എന്നാൽ തെറ്റായി ഒന്നും ചെയ്​തിട്ടില്ലെന്നാണ്​ സർകോസിയുടെ വാദം. ​തെരഞ്ഞെടുപ്പ്​ കാമ്പയിനി​െൻറ ഫണ്ടിനെക്കുറിച്ച്​ തനിക്കറിയില്ലായിരുന്നുവെന്നാണ്​ ഇക്കഴിഞ്ഞ ജൂണിൽ അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്​.

2007മുതൽ 2012 വരെയാണ്​ സർകോസി ഫ്രാൻസ്​ പ്രസിഡൻറായിരുന്നത്​. 2012ൽ വീണ്ടും പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ മത്സരിച്ചെങ്കിലും സോഷ്യലിസ്​റ്റ്​ പാർട്ടിയിലെ ഫ്രാൻസ്വ ഓലൻഡിനോട്​ സർകോസി പരാജയപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more