1 GBP = 104.08

അണ്ടർ 17: മെക്‌സിക്കോക്കും ജപ്പാനും തോൽവി, ഇംഗ്ലണ്ടും ഫ്രാൻസും പ്രീ ക്വാർട്ടറിൽ

അണ്ടർ 17: മെക്‌സിക്കോക്കും ജപ്പാനും തോൽവി, ഇംഗ്ലണ്ടും ഫ്രാൻസും പ്രീ ക്വാർട്ടറിൽ

കൊൽക്കത്ത: ഫിഫ അണ്ടർ 17 ലോകകപ്പിൽ മെക്‌സിക്കോയെ 3 – 2ന് തോൽപ്പിച്ച് ഇംഗ്ലണ്ടും ജപ്പാനെ 2 – 1ന് പരാജയപ്പെടുത്തി ഫ്രാൻസും പ്രീ ക്വാർട്ടറിൽ കടന്നു. കൊൽക്കത്തയിലെ വിവേകാന്ദ യുവഭാരതി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ നിർണായക മത്സരത്തിൽ പരാജയപ്പെട്ടതോടെ മെക്‌സിക്കോയുടെ നില പരുങ്ങലിലാണ്. ആദ്യ മത്സരത്തിലെ മിന്നും പ്രകടനം ഗുവാഹത്തിയിലെ ഇന്ധിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ പുറത്തെടുക്കാനാവാതെ പോയതാണ് ജപ്പാന് വിനയായത്. ഇരു ടീമുകൾക്കും അടുത്ത മത്സരം നിർണായകമാണ്.

മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി 39ആം മിനിറ്റില്‍ ബ്ര്യൂസ്‌റ്ററും 48ആം മിനിറ്റിൽ ഫോഡെനും 55ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ സാഞ്ചോയുമാണ് ഗോൾവല കുലുക്കിയത്. 65ആം മിനിറ്റിലും 72ആം മിനിറ്റിലും ഗോൾ നേടി ലെയ്‌നെസ് ലക്ഷ്യം കണ്ടെങ്കിലും മെക്‌സിക്കോയ്‌ക്ക് ജയിക്കാനായില്ല.

ജപ്പാനെതിരായ മത്സരത്തിൽ 13ആം മിനിറ്റിലും 71ആം മിനിറ്റിലും ഫ്രാൻസിന് വേണ്ടി ഗൗരി ഗോൾ നേടി. ജപ്പാന് വേണ്ടി 73ആം മിനിറ്റിൽ തിരിച്ചടിച്ചെങ്കിലും പിന്നീട് ഗോൾവല കുലുക്കാനായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more