1 GBP = 103.12

കെറ്ററിംഗിൽ മരണടഞ്ഞ ഫാദർ വിൽസൺ കൊറ്റതിലിന് നവംബർ 21ന് യുകെ മലയാളികൾ അന്തിമോപചാരമർപ്പിക്കും

കെറ്ററിംഗിൽ മരണടഞ്ഞ ഫാദർ വിൽസൺ കൊറ്റതിലിന് നവംബർ 21ന് യുകെ മലയാളികൾ അന്തിമോപചാരമർപ്പിക്കും

കെറ്ററിംഗിൽ മരണമടഞ്ഞ ഫാദർ വിത്സൻ കൊറ്റതിലിന് യുകെ മലയാളികൾ നവംബർ 21 ന് അന്തിമോപചാരമർപ്പിക്കും. വിൽസനച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പായി അന്തിമോപചാരങ്ങളർപ്പിക്കുന്നതിനും പ്രാത്ഥിക്കുന്നതിനുമായി നവംബർ 21-ന് വൈകന്നേരം 4.30 pm ന് മൃതദേഹം അദ്ദേഹം സേവനമനുഷ്ടിച്ചു കൊണ്ടിരുന്ന
സെൻറ്.എഡ്വേർഡ് ദൈവാലയത്തിൽ കൊണ്ടുവരുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കർമ്മങ്ങൾക്കുനേതൃത്വം നൽകന്നതായിരിക്കും. തുടർന്ന് അടുത്തദിവസം 22-)o തീയതി രാവിലെ 10 മണിക്ക് ലത്തീൻ ക്രമത്തിലുള്ള കർമ്മങ്ങളും ഉണ്ടായിരിക്കുന്നതായിരിക്കും.

നമുക്കെല്ലാവർക്കും കർമ്മങ്ങളിൽ പങ്ക ചേർന്ന്പ്രിയപ്പെട്ട അച്ചന്റെ ആത്മാവിനു വേണ്ടി പ്രാത്ഥിക്കാം. സാധിക്കുന്നിടത്തോളം പങ്കെടുത്ത് പ്രിയപ്പെട്ട അച്ചന് അന്തിമോപചാരം അർപ്പിക്കുകയും പ്രാത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യത്ഥിക്കുന്നതായി ഫാ.ആന്റെണി ചുണ്ടെലിക്കാട് പറഞ്ഞു.

അസുഖബാധിതനായിരുന്ന ഫാ: വിൽസൺ നവംബർ ഏഴിന് പുലർച്ചെ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. രാവിലെ കുർബാനയർപ്പിക്കാൻ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ADDRESS:

St.EDWARD’S CHURCH
KETTERING NN1 57QQ

contact Benny:07735551674
Jino 07852990351
Prasad 07854889832

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more