1 GBP = 103.68
breaking news

വെയ്ൽസിലെ റെക്‌സാം രൂപതയിൽ ഇടവകവികാരിയായ ഫാ. ഷാജി പുന്നാട്ട് തോമസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്

<strong>വെയ്ൽസിലെ റെക്‌സാം രൂപതയിൽ ഇടവകവികാരിയായ ഫാ. ഷാജി പുന്നാട്ട് തോമസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്</strong>

വെയ്ൽസിലെ റെക്‌സാം രൂപതയിൽ ഇടവകവികാരിയായ ഫാ. ഷാജി പുന്നാട്ട് തോമസ് അന്തരിച്ചു. അൻപത്തിയൊന്ന് വയസ്സായിരുന്നു. റെക്‌സാം രൂപതയിലെ ടൈവിനിലെ എസ്. മെയർ ഔർ ലേഡി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻസ് പള്ളി വികാരിയായിരുന്നു. ടൈവിനിനടുത്ത് തന്നെ മഹല്ലത്ത് ദേവാലയത്തിന്റെയും ചുമതല ഫാ. ഷാജി പുന്നാട്ട് തോമസിനായിരുന്നു. ഇന്നലെ മഹല്ലത്ത് ദേവാലയത്തിലെ കുർബ്ബാനയ്ക്ക് എത്താത്തതിനെത്തുടർന്ന് റെക്‌സാം രൂപത ബിഷപ്പ് പീറ്റർ ടൈവിൻ ദേവാലയത്തിലെത്തി അന്വേഷിക്കുമ്പോഴാണ് ഫാദർ മുറിയിൽ മരിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് അത്യാഹിത വിഭാഗത്തിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം അബർമിസ്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഫാദർ ഷാജി പുന്നാട്ട് തോമസ് തന്റെ ഇരുപത്തിമൂന്ന് വർഷത്തെ വൈദിക ശുശ്രൂഷയ്ക്ക് ശേഷം അമ്പത്തിയൊന്നാം വയസ്സിലാണ് വിട പറഞ്ഞത്. നീണ്ട പതിനാറു വർഷത്തോളം വെയ്ൽസിലാണ് സേവനം ചെയ്തത്. ഫാദറിന്റെ മാതാപിതാക്കൾ നേരത്തെ തന്നെ മരണമടഞ്ഞിരുന്നു. ഏക സഹോദരി സിസ്റ്റർ ഡോ. ബെറ്റി തോമസ് നാട്ടിലാണ് സേവനം നടത്തുന്നത്. ഒരു സഹോദരൻ കൂടിയുണ്ട് ഇദ്ദേഹവും നാട്ടിൽ തന്നെയാണ്. സംസ്കാരം യുകെയിൽ തന്നെയായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

ഫാദർ ഷാജി പുന്നാട്ട് തോമസിന്റെ ഏറ്റവും അടുത്ത സുഹൃത്തായ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ ഇടവക പള്ളിയിലും ആശുപത്രിയിലുമെത്തി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കിയിരുന്നു. സംസ്കാര ചടങ്ങുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്നും പീറ്റർ താണോലിൽ വ്യക്തമാക്കി.

ഫാദർ ഷാജി പുന്നാട്ട് തോമസിന്റെ ആകസ്മിക വേർപാടിൽ യുക്മ പ്രിസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, നാഷണൽ ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ, പി.ആർ.ഒ അലക്സ് വർഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more