1 GBP = 103.95

പ്‌ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരി അറസ്റ്റില്‍; കണ്ണൂര്‍ നീണ്ടുനോക്കി പള്ളി വികാരി റോബിന്‍ വടക്കുംഞ്ചേരിയാണ് കസ്റ്റഡിയില്‍

പ്‌ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരി അറസ്റ്റില്‍; കണ്ണൂര്‍ നീണ്ടുനോക്കി പള്ളി വികാരി റോബിന്‍ വടക്കുംഞ്ചേരിയാണ് കസ്റ്റഡിയില്‍

കണ്ണൂര്‍: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരി പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ നീണ്ടുനോക്കി പള്ളിയിലെ വികാരിയായ റോബിന്‍ വടക്കുംഞ്ചേരിയെയാണ് കസ്റ്റഡിയിലെടുത്തത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി രണ്ടാഴ്ച മുന്‍പ് പ്രസവിച്ചിരുന്നു.

ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത സന്ദേശത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഫോണ്‍ കോളിനെ പിന്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വികാരിയുടെ പേര് പെണ്‍കുട്ടി പറഞ്ഞത്. അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് റോബിനെതിരെ കേസെടുത്തത്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more