1 GBP = 103.61
breaking news

ഇരയുടെ സ്വഭാവഹത്യ; വൈദികനെതിരെ പുതിയ കേസെടുത്തേക്കും

ഇരയുടെ സ്വഭാവഹത്യ; വൈദികനെതിരെ പുതിയ കേസെടുത്തേക്കും

പത്തനംതിട്ട: പീഡന പരാതി ഉന്നയിച്ച വീട്ടമ്മയെ സ്വഭാവഹത്യ ചെയ്തതിന് ഓർത്തഡോക്സ് പീഡന കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വർഗീസിനെതിരെ സ്വഭാവഹത്യക്ക് കേസെടുക്കാൻ സാധ്യത. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ കേസ് റജിസ്റ്റർ

ചെയ്യുമെന്നാണ് വിവരം. പരാതിക്കാരിയായ വീട്ടമ്മയ്ക്കു സ്വഭാവദൂഷ്യമുണ്ടെന്നു കേസിലെ എ വർഗീസ് പറയുന്ന വിഡിയോ കഴിഞ്ഞ ദിവസമാണു യൂട്യൂബിലിട്ടത്.

വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നതിനു മണിക്കൂറുകൾമാത്രം മുൻപാണു വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവിന്റെ പേരും ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ പേരും വിഡിയോയിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.

സംഭവം വാർത്തയായതോടെ യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയതിനെതിരെ ഇരയായ യുവതി ക്രൈംബ്രാഞ്ചിനു പരാതി നൽകി. ഫാ. എബ്രഹാം വർഗീസിനെതിരെ കേസെടുക്കണമെന്നാണു പരാതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ മാനഭംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് നിലവിലുള്ളതിനാൽ പുതിയ കേസെടുക്കുന്നതിന്റെ നിയമപരമായ സാധ്യതകൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more