1 GBP = 103.70

പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, സംഗീതജ്ഞർ എന്നിവരുൾപ്പെടെയുള്ള ഒരു ദശലക്ഷം ചെറുകിട ബിസിനസ്സ് ഉടമകളെ സഹായിക്കുന്നതിനായി 3 ബില്യൺ പൗണ്ട് പദ്ധതിയുമായി ചാൻസലർ

പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, സംഗീതജ്ഞർ എന്നിവരുൾപ്പെടെയുള്ള ഒരു ദശലക്ഷം ചെറുകിട ബിസിനസ്സ് ഉടമകളെ സഹായിക്കുന്നതിനായി 3 ബില്യൺ പൗണ്ട് പദ്ധതിയുമായി ചാൻസലർ

ലണ്ടൻ: കോവിഡ് മഹാമാരിക്കിടെ വരുമാനത്തിൽ ഗണ്യമായ കുറവ് വന്നതും എന്നാൽ സർക്കാർ പ്രഖ്യാപിച്ച സഹായ പദ്ധതികളിൽ പെടാത്തവരുമായ ഒരു വിഭാഗത്തിന് സഹായഹസ്തവുമായി ചാൻസലർ റിഷി സുനക്. പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, സംഗീതജ്ഞർ എന്നിവരുൾപ്പെടെയുള്ള ഒരു ദശലക്ഷം ചെറുകിട ബിസിനസ്സ് ഉടമകളെ സഹായിക്കുന്നതിനായി 3 ബില്യൺ പൗണ്ടിന്റെ പദ്ധതികളാണ് ചാൻസലർ ആവിഷ്കരിക്കുന്നത്.

നഷ്ടപ്പെട്ട ലാഭത്തിന്റെ 80 ശതമാനം വരെ ഏക ഡയറക്ടർമാർക്ക് മൂന്ന് മാസത്തേക്ക് 7,500 പൗണ്ട് വരെ നൽകുന്ന വരുമാന പിന്തുണാ പദ്ധതിയുടെ നിർദേശങ്ങൾ ചാൻസലർ പരിശോധിച്ചു വരുന്നു. പ്രതിവർഷം 50,000 പൗണ്ടിൽ താഴെ വരുമാനം നേടുന്നവരെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി സംരംഭകരെയും പ്ലംബർമാരെയും എഞ്ചിനീയർമാരെയും സംഗീതജ്ഞരെയും സഹായിക്കും.

ഫോർഗോടൺ ലിമിറ്റഡ് എന്ന ക്യാംപെയ്നുമായി മുന്നിട്ടിറങ്ങിയ ഈ വിഭാഗങ്ങൾ ശമ്പളത്തിനുപകരം ലാഭവിഹിതത്തിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്. പക്ഷേ, അത് അവർക്ക് വായ്പയെടുക്കാനോ ബിസിനസ്സ് വായ്പകൾ അവകാശപ്പെടാനോ കഴിയുമായിരുന്നില്ല.

ചെറുകിട ബിസിനസുകളുടെ ഫെഡറേഷൻ, ഫോർഗോട്ടൻ ലിമിറ്റഡ് കാമ്പെയ്ൻ, അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ) എന്നിവ മുന്നോട്ടുവച്ച പദ്ധതി ട്രഷറി പരിശോധിക്കുന്നതായാണ് വിവരം. ഇത് പ്രോത്സാഹജനകമായ വാർത്തയാണെന്നും സാമ്പത്തികമായി തകർന്ന ഈ വിഭാഗങ്ങൾക്ക് സഹായം നൽകേണ്ടത് ആവശ്യമാണെന്നും ലിബ് ഡെം എംപി ടിം ഫറോൺ പറഞ്ഞു,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more