1 GBP = 104.27
breaking news

അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ബ്രിട്ടൻ വിടുന്നതിന് നിരോധനം; നിയമലംഘകരെ കാത്തിരിക്കുന്നത് അയ്യായിരം പൗണ്ട് പിഴ

അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ബ്രിട്ടൻ വിടുന്നതിന് നിരോധനം; നിയമലംഘകരെ കാത്തിരിക്കുന്നത് അയ്യായിരം പൗണ്ട് പിഴ

ലണ്ടൻ: അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ വിദേശ യാത്രകൾ നടത്തുന്നതിന് നിരോധനമേർപ്പെടുത്തി സർക്കാർ. വരുന്ന തിങ്കളാഴ്ച്ച പ്രാബല്യത്തിൽ വരുന്ന പുതിയ കൊറോണ വൈറസ് നിയമങ്ങളിൽ ന്യായമായ ഒഴികഴിവില്ലാതെ ബ്രിട്ടൻ വിടുന്നതിനുള്ള നിരോധനം ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 5,000 പൗണ്ടാണ് പിഴ ലഭിക്കുക. ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്നതിനായി സർക്കാർ റോഡ് മാപ്പ് തയ്യാറാക്കുന്നതിനിടെയാണ് പുതിയ നിയമനിർമ്മാണം ഇന്നലെ നടപ്പിലാക്കിയത്. ആരോഗ്യ പരിരക്ഷ (കൊറോണ വൈറസ്, നിയന്ത്രണങ്ങൾ) റെഗുലേഷൻസ് 2021 എന്ന തലക്കെട്ടിൽ നിയമങ്ങൾ മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരും.

നിയമപരമായ രേഖ പ്രകാരം ന്യായമായ ഒഴികഴിവില്ലാതെ യുണൈറ്റഡ് കിംഗ്ഡം വിടുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു (റെഗുലേഷൻ 8). ഈസ്റ്റർ അവധിയാഘോഷങ്ങൾക്ക് ജനങ്ങൾ തയ്യറെടുക്കുന്നതിനിടെയാണ് നിയമം പാസ്സാക്കിയത്. അത്തരം നിയമങ്ങൾ ലംഘിക്കുന്ന ആർക്കും 5,000 പൗണ്ട് പിഴ ഈടാക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ യുകെ വിടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു യാത്രാ പ്രഖ്യാപന ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ 200 പൗണ്ട് പിഴ ഈടാക്കും. യാത്രയ്ക്ക് മുൻപായി വ്യക്തി വിശദാംശങ്ങളും യാത്രയ്ക്കുള്ള കാരണവും വിശദമായി രേഖപ്പെടുത്തണം.

നിയന്ത്രണങ്ങളുടെ ആവശ്യകത ഏപ്രിൽ 12 ന് അവലോകനം ചെയ്യും, അതിനുശേഷം 35 ദിവസത്തിലൊരിക്കലാണ് അവലോകനം ചെയ്യേണ്ടത്. നിയമങ്ങൾ റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തില്ലെങ്കിൽ ജൂൺ 30 ന് നിയമം കാലഹരണപ്പെടും.

ഹോട്ടൽ ക്വാറന്റൈൻ ആവശ്യമുള്ള രാജ്യങ്ങളുടെ ‘ചുവന്ന പട്ടിക’യിലേക്ക് ആഴ്ചാവസാനത്തോടെ ഫ്രാൻസിനെ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചാനലിലുടനീളം ദക്ഷിണാഫ്രിക്കൻ കോവിഡ് വേരിയന്റിലെ കേസുകളുടെ വർദ്ധനവ് ആരോഗ്യ ഉദ്യോഗസ്ഥരെ കൂടുതലായി ആശങ്കപ്പെടുത്തുന്നു. വാക്സിനേഷൻ പൂർണ്ണമാകാത്ത സാഹചര്യത്തിൽ ഭൂഖണ്ഡം മുഴുവനും ചുവന്ന പട്ടികയിൽ ഉൾപ്പെടുത്താമെന്ന നിർദ്ദേശവും സർക്കാരിന് മുന്നിൽ വന്നിരുന്നു.

നിലവിൽ യൂറോപ്പിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ മൂന്നാമത്തെ തരംഗത്തെക്കുറിച്ച് ബോറിസ് ജോൺസന്റെ മുന്നറിയിപ്പുകൾക്കിടയിലാണ് വിദേശ യാത്രയ്ക്കുള്ള വിലക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more