1 GBP = 103.12

വിദേശ സഹായം വേണ്ടെന്ന്​ കേന്ദ്രത്തി​െൻറ ഒൗദ്യോഗിക അറിയിപ്പ്

വിദേശ സഹായം വേണ്ടെന്ന്​ കേന്ദ്രത്തി​െൻറ ഒൗദ്യോഗിക അറിയിപ്പ്

ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ വിദേശസഹായം വേണ്ടെന്ന അറിയിപ്പ്​ കേന്ദ്രസർക്കാർ ഒൗദ്യോഗികമായി പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തി​​​​െൻറ വക്​താവാണ്​ ഇക്കാര്യം അറിയിച്ചത്​. വെള്ളപ്പൊക്കത്തിൽ സഹായം വാഗ്​ദാനം ചെയ്​ത രാജ്യങ്ങൾക്ക്​ നന്ദി അറിയിക്കുന്നു. എന്നാൽ, നിലവിലെ നയമനുസരിച്ച്​ പ്രളയക്കെടുതി ബാധിച്ച കേരളത്തി​ലെ ദുരിതിശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ തന്നെ ചെയ്യുമെന്ന്​ പ്രസ്​താവനയിൽ പറയുന്നു.

അതേ സമയം, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക്​ വിദേശത്ത്​ നിന്ന്​ സംഭാവന നൽകാവുന്നതാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു. പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശ സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്കാണ്​ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന നൽകാനാവുക. ഇതിൽ വിവിധ രാജ്യങ്ങളിലെ രാഷ്​ട്രതലവൻമാർക്ക്​ സംഭാവന നൽകാൻ കഴിയുമോ എന്ന്​ വ്യക്​തമാക്കിയിട്ടില്ല.

നേരത്തെ കേരളത്തിനായി യു.എ.ഇ, ഖത്തർ പോലുള്ള രാജ്യങ്ങൾ സഹായം വാഗ്​ദാനം ചെയ്​തിരുന്നു. യു.എന്നും കേരളത്തിലെ പ്രളയത്തിൽ ഇടപെടാമെന്ന്​ അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more