1 GBP = 104.05

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം വർണാഭമായി… ഫാമിലി ഫൺ ഡേ ഇന്ന്….

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം വർണാഭമായി… ഫാമിലി ഫൺ ഡേ ഇന്ന്….

പ്രസ്റ്റൺ:- നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫാമിലി ഫൺ ഡേ ഇന്ന് ശനിയാഴ്ച രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെ പ്രസ്റ്റൺ ഫുൾവുഡിലെ ഷെർവുഡ് പാർക്കിൽ വച്ച് നടക്കും.  എല്ലാ പ്രായത്തിലുള്ളവർക്കും സുഹൃത്തുക്കളുമായി ഒരു ദിവസം മുഴുവനായി വിവിധ തരത്തിലുള്ള കളിയും ചിരിയുമായി ഇന്നത്തെ ദിവസം ആസ്വദിക്കാം കൂടാതെ വിവിധ തരത്തിലുള്ള ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്‌. . ഫാമിലിക്ക്  പത്ത് പൗണ്ടും, സിംഗിളിന് 5 പൗണ്ടുമാണ് പ്രവേശന ഫീസ്. എല്ലാവരെയും ഫാമിലി ഫൺ ഡേയിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ബിജു സൈമൺ – O7414449397

രതീഷ് – 07823573723

ബെന്നി – 07865119729

സിന്നി ജേക്കബ് – 07891590901

പാർക്കിൻ്റെ വിലാസം:-

SHERWOOD PARK,FULWOOD,PRESTON

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം തിരുവോണ ദിവസം തന്നെ വർണാഭമായി ആഘോഷിച്ചു.  പ്രസ്റ്റൺ ലോങ്ങ്ഗ്രിഡ്ജ് ഹാളിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തിൽ എഫ് ഒ പി കോർഡിനേറ്റർ സിന്നി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സീറോ മലബാർ രൂപതാ ബ്ലാക്ക്ബേൾ ബോൾട്ടൻ മിഷൻ ഇടവക വികാരി റവ.ഫാ. ഡാനി മോളേപ്പറമ്പിൽ, യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ അഭിനന്ദന കോഡാൽ, ഡോർസെറ്റ് കേരളാ കമ്യൂണിറ്റി പ്രസിഡൻ്റ് സോണി കുര്യൻ, എഫ് ഒ പി കൾച്ചറൽ കോർഡിനേറ്റർ ലക്ഷ്മി രതീഷ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്ത് ഓണാഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. കോവിഡ് മൂലം വേർപിരിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും കോവിഡ് 19- നെതിരെ സുധീരമായ പോരാട്ടം നടത്തുന്ന നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകയും അഭിവാദ്യങ്ങൾ അർപ്പിക്കുയും ചെയ്തു.

പ്രസ്റ്റൺ ലോംങ്ഗ്രിഡ്ജ് ഹാളിലാണ് എഫ്.ഒ.പി ഓണാഘോഷങ്ങൾക്ക് വേദിയായത്. അഞ്ഞൂറിലധികം പ്രസ്റ്റൺ മലയാളികൾക്ക് ഓണസദ്യ നൽകാൻ സാധിച്ചതിൽ കമ്മിറ്റിക്കു വേണ്ടി കോർഡിനേറ്റർ സിന്നി ജേക്കബ് സന്തോഷം അറിയിച്ചു.

സാഹോദര്യവും സമഭാവനയുമുൾക്കൊള്ളുന്ന മാനവികതയാണ് ഓണത്തിൻ്റെ മുഖ്യ സന്ദേശമെന്നതു മനസിലാക്കാൻ യു കെ മലയാളികൾക്ക് സാധിക്കുന്നു എന്നതാണ് വിശിഷ്ടാതിഥികൾ ഓണ സന്ദേശത്തിൽ വ്യകതമാക്കി.ഷാജി വല്ലൂരാൻ്റെ നേതൃത്വത്തിലുള്ള എഫ് എ.പി ടീമിൻ്റെ ചെണ്ടമേളം മാവേലിയെ വരവേറ്റു. മേളം സദസിനെ പൂരപ്പറമ്പിലെ പ്രതീതിയിലെത്തിച്ചു.

അഭിനന്ദന ഡാൻസ് സ്കൂളിൽ പരിശീലനം സിദ്ധിച്ച കുട്ടികളും മുതിർന്നവരുമായ കാലാകാരികളുടെ നൃത്തം മികവുറ്റതായിരുന്നു. വെൽക്കം ഡാൻസ്, തിരുവാതിര, വിവിധ കലാരൂപങ്ങൾ, വടംവലി, കുടം തല്ലിപ്പൊട്ടിക്കൽ തുടങ്ങിയവയെല്ലാം മികവുറ്റതായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ സദസിനെ ഓർമിപ്പിക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണ തേടുകയും ചെയ്തു. ഗ്രഹാതുരത്വം നിറഞ്ഞ ഇന്നലെകൾ ഓർത്തെടുക്കാൻ വല്ലം നിറച്ച് രസമുള്ള ഓണക്കാഴ്ചക് നൽകി എഫ്.ഒ.പി പൊന്നോണം – 2021 വർണാഭമാക്കാൻ പരിമിത സമയത്തിനുള്ളിൽ പ്രവർത്തന സജ്ജമായ വിവിധ കമ്മിറ്റികൾക്ക് എഫ്.ഒ. പി. ടീം നന്ദിയും അഭിനന്ദനവും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more