1 GBP = 104.06

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ്റെ ക്രിസ്തുമസ് ചാരിറ്റി സഹായനിധി കേരളത്തിലെ വിഷമമനുഭവിക്കുന്ന മൂന്ന് പേർക്ക് കൈമാറി…

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ്റെ ക്രിസ്തുമസ് ചാരിറ്റി സഹായനിധി കേരളത്തിലെ വിഷമമനുഭവിക്കുന്ന മൂന്ന് പേർക്ക് കൈമാറി…

ജോൺസൺ കളപ്പുരയ്ക്കൽ

പ്രസ്റ്റൺ:- ഫ്രണ്ട്സ്  ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ അംഗങ്ങൾ ക്രിസ്തുമസിന് ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനായി സ്വരൂപിച്ച തുക കേരളത്തിലെ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന മൂന്ന് പേർക്കായി കൈമാറി.  അപകടത്തെ തുടർന്ന്  ഒരു കാൽ നഷ്ടപെട്ട എടത്വാ സെന്റ് അലോഷ്യസ് കോളേജിലെ നിർധനനായ ബിരുദ  വിദ്യാർത്ഥി നോബിളിന്   വേണ്ടിയുള്ള തുക കൈമാറി. എടത്വാ സെന്റ് അലോഷ്യസ്‌  കോളജ് പ്രിൻസിപ്പൾ ഡോ. ജോച്ചൻ ജോസഫിൻ്റെ  ചികിൽസാ സഹായ അഭ്യർത്ഥനയെ തുടർന്നാണ് നോബിളിനെ സഹായിച്ചാൻ  F O  P കമ്മിറ്റി തീരുമാനിച്ചത്. 

നോബിൾ ഉൾപ്പടെ മൂന്നു പേർക്കാണ് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ അസോസിയേഷൻ  സഹായം നൽകിയത്. ശ്രീമതി ലിമ്സി സൈമൺ കോട്ടപ്പുറം, തൃശൂർ (ചികിത്സാസഹായം)    ബിന്ദു റ്റി കുര്യച്ചൻ  കാസർഗോഡ് . (ഭവനനിർമ്മാണം) എന്നിവരാണ് സഹായം ലഭിച്ച മറ്റ് രണ്ട് പേർ.

FOP യുടെ   എടത്വയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  പങ്കാളിയായി, ചികിത്സാ സഹായ നിധി ഏറ്റുവാങ്ങിയത് ജോച്ചൻസാറുംസാമുഹ്യ പ്രവർത്തകരായ  സാജുമാത്യു കൊച്ചു പുരയ്ക്കൽ  വർഗ്ഗീസ് വേലിക്കളത്തിൽ  ജോളി കളപ്പുരയ്ക്കൽ  എന്നിവർ ചേർന്നാണ്. ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി  അസോസിയേഷൻ ചെയ്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് നാട്ടിലെ സാമൂഹ്യ പ്രവർത്തകരായ ജോച്ചൻ സാറും സഹപ്രവർത്തകരും  നന്ദി പറഞ്ഞു..  ജീവിത പന്ഥാവിലേക്ക്  ഊർജ്ജസ്വലരായി തിരിച്ച് വരുവാൻ  നോബിളിനും ലിമ്സിക്കും  ബിന്ദുവിനും സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

സഹജീവികളോടുള്ള കരുതൽ  കൈമുതലായി ഹൃദയത്തിൽ സൂക്ഷിക്കുന്ന  F O P  യുടെ എല്ലാ കുടുംബാംഗങ്ങൾക്കും പ്രിയ സുഹൃത്തുക്കൾക്കും  FOP കോർഡിനേറ്റർ സിന്നി ജേക്കബ് നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more