1 GBP = 103.54
breaking news

ഫ്രണ്ട്സ് ഓഫ്  പ്രെസ്റ്റൺ സംഘടിപ്പിച്ച  ആൾ യു കെ മലയാളി  ബാഡ്മിൻറൺ ടൂർണമെൻ്റിൻ്റെ ആവേശ പോരാട്ടത്തിനൊടുവിൽ ലണ്ടനിൽ നിന്നുമുള്ള ജോബി – ജിൻസ് ടീം  ജേതാക്കൾ…

ഫ്രണ്ട്സ് ഓഫ്  പ്രെസ്റ്റൺ സംഘടിപ്പിച്ച  ആൾ യു കെ മലയാളി  ബാഡ്മിൻറൺ ടൂർണമെൻ്റിൻ്റെ ആവേശ പോരാട്ടത്തിനൊടുവിൽ ലണ്ടനിൽ നിന്നുമുള്ള ജോബി – ജിൻസ് ടീം  ജേതാക്കൾ…

ജോൺസൺ കളപ്പുരക്കൽ

എഫ് ഒ പി പ്രസ്റ്റൺ സംഘടിപ്പിച്ച   ആൾ യു കെ മലയാളി  ബാഡ്മിൻറൺ ടൂർണമെന്റിൻ്റെ  ആവേശ പോരാട്ടത്തിനൊടുവിൽ  ജോബി –  ജിൻസ് ടീം സറേ  ലണ്ടൻ’   വിജയികളായി. 501 പൗണ്ട് ക്യാഷ് പ്രൈസും എഫ് ഒ പി എവർറോളിങ് ട്രോഫിയുമാണ്  ഒന്നാം സമ്മാനം.ലെവിൻ – ജെയ്സൺ ടീം രണ്ടാം സമ്മാനത്തിന് അർഹരായി.  301 പൗണ്ടാണ് രണ്ടാം സമ്മാനം.ഫെബിൻ എബിൻ ടീം   ലിവർപൂൾ മൂന്നാംസ്ഥാനവും 101 പൗണ്ടും സുരേഷ് ബിനോയ് ടീം മാഞ്ചസ്റ്റർ നാലാം സ്ഥാനവും   51 പൗണ്ടും കരസ്ഥമാക്കി.

പ്രസ്റ്റൺ കോളേജു ക്യാമ്പസിൽ രാവിലെ  9 മണിക്ക് ആരംഭിച്ച 7 മത്സരത്തിൽ 44 ടീമുകൾ അണിനിരന്നു. പ്രീക്വാർട്ടർ കോർട്ട് സെമിഫൈനൽ മത്സരങ്ങളും  ഇഞ്ചോടിഞ്ച് പോരാട്ട വേദികളായി മാറി.

മിന്നൽ പിണർ പോലുള്ള  ഷോട്ടുകളും തന്ത്രപരമായ പ്ളേസിങ്ങുകളും  മിനുറ്റുകൾ നീണ്ടു നിൽക്കുന്ന  റാലികളുമായി പ്രമുഖ ടീമുകൾ കളം നിറഞ്ഞു കളിച്ചപ്പപ്പോൾ യുകെയിലെ മലയാളി കരുത്തിന്റെ  മറ്റൊരു  നേർക്കാഴ്ചയായിമലയാളികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന യുകെയിലെ ആദ്യത്തെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ്ഫ്രണ്ട്സ് ഓഫ്  പ്രസ്റ്റൺ മലയാളി അസോസിയേഷൻ്റെ സംഘടന പാടവത്തെ മികവുറ്റതാക്കി.

എഫ് ഒ പി കോർഡിനേറ്റർ  സിന്നി  ജേക്കബ്   ടൂർണമെൻറ് കൺവീനർമാരായ ബിജു   മൈക്കിൾ,  ബിജു സൈമൺ  എന്നിവരുടെ നേതൃത്വത്തിലുള്ള  വിപുലമായ കമ്മിറ്റികൾ  ടൂർണമെൻറിൻ്റെ  വിജയത്തിനായി  പ്രവർത്തിച്ചു.ടൂർണമെന്റിൽ പങ്കെടുത്തവർക്കും  വിജയത്തിനായി  പ്രവർത്തിച്ചവർക്കും  എഫ് ഒ പി യോടൊപ്പം സഹകരിച്ച  എല്ലാ  സ്പോൺസേഴിസിനും  സംഘാടക സമിതിക്ക് വേണ്ടി   കോർഡിനേറ്റർ  സിന്നി ജേക്കബ് നന്ദി അറിയിച്ചു.

First prize:Owl Financial J Rose Ltd
Second Prize;J P Medicals
Third prize:Bony bull travelsSt Marys Catering Achayen’s  Kitchen
Fourth prize:Maharani Restaurant Anryal Decorations Madina SupermarketGinger BristoKetan Vara’s Utility WarehouseSw smart wear outfit

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more