1 GBP = 103.12

ഭക്ഷ്യസുരക്ഷാ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 12 ഹോട്ടലുകൾ അടപ്പിച്ചു

ഭക്ഷ്യസുരക്ഷാ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 12 ഹോട്ടലുകൾ അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ഇന്നും കർശനമായി തുടരുന്നു. കിലോക്കണക്കിന് പഴകിയ ഭക്ഷണ സാധനങ്ങളും മത്സ്യവും പിടിച്ചെടുത്തു. പന്ത്രണ്ട് കടകള്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും പരിശോധന കര്‍ശനമാക്കി. നന്ദൻകോട് ഇറാനി ഹോട്ടലിൽനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. കെ പി മെൻസ് ഹോസ്റ്റലിനും നോട്ടിസ് നൽകി. കല്ലറയിലെ മത്സ്യ മാർക്കറ്റിൽനിന്നും അഴുകിയ മത്സ്യം പിടിച്ചെടുത്തു.

സംസ്ഥാനത്തിന്റെ വിവിധ പരിശോധന നടക്കുന്നുണ്ട്. കണ്ണൂർ കോർപറേഷൻ പരിധിയിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. സംഭവത്തിൽ രണ്ടു ഹോട്ടലുകൾക്കു നോട്ടിസ് നൽകി. ഹോട്ടൽ സാഗർ, ഹോട്ടൽ ബ്ലൂ നെയിൽ എന്നീ ഹോട്ടലുകൾക്കാണ് നോട്ടിസ് നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more