1 GBP = 103.65
breaking news

പൊറോട്ട തെർമോക്കോൾപ്പെട്ടിയിൽ; ഭക്ഷണത്തിൽ കളറും; കൊച്ചിയിലെ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

പൊറോട്ട തെർമോക്കോൾപ്പെട്ടിയിൽ; ഭക്ഷണത്തിൽ കളറും; കൊച്ചിയിലെ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഉദയംപേരൂർ നടക്കാവിലെ ഹോട്ടലിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ( udayamperur hotel closed by food safety officials )

നാടക്കാവ് ലളിതം ഹോട്ടലിലാണ് പരിശോധന നടത്തിയത്. ഹോട്ടലിൽ പൊറോട്ട സൂക്ഷിച്ചിരുന്നത് തെർമോക്കോൾപ്പെട്ടിയിലാണ്. കളർ ചേർത്ത ഭക്ഷണവും ഭക്ഷ്യവകുപ്പ് പിടിച്ചെടുത്തു. തുറന്ന് വച്ചിരുന്ന ഭക്ഷണപദാർത്ഥങ്ങൾ കണ്ടെടുത്തു നശിപ്പിച്ചു. തുടർന്ന് ഹോട്ടലിനെതിരെ നടപടിയെടുത്തു. ഹോട്ടൽ അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധന നടക്കുകയാണ്. ഇടുക്കിയിൽ നടത്തിയ പരിശോധനയിൽ
രണ്ടു ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച രണ്ട് ഹോട്ടലുകളാണ് പൂട്ടിച്ചത്.

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. പഴകിയതും പുഴുവരിച്ചതുമടക്കം ഉപയോഗ യോഗ്യല്ലാത്ത ഭക്ഷ്യസാധനങ്ങൾ വ്യാപകമായി പിടികൂടി. 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 19 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നാളുകളോളം പഴക്കമുള്ള ഭക്ഷ്യ ഉല്പന്നങ്ങളാണ് വിവിധ ഹോട്ടലുകളിലെ ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തതിൽ എറെയും ചിക്കൻ ഉത്പന്നങ്ങളാണ്. 20 ഹോട്ടലുകൾക്ക് നോട്ടിസ് നൽകി. സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. വീഴ്ച ആവർത്തിക്കുന്ന ഹോട്ടലുകൾ അടപ്പിക്കും. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ ഹോട്ടലുകളുടെ പേരുകൾ സഹിതം കണ്ണൂർ കോർപ്പറേഷനു മുന്നിൽ പ്രദർശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more