1 GBP = 104.08

സൈന്യം ഹെലികോപ്ടറുകളിൽ ഭക്ഷണവിതരണം ആരംഭിച്ചു; ആദ്യപടിയായി വിതരണം നടത്തുന്നത് കൊച്ചി,ആലുവ, അങ്കമാലി, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളില്‍

സൈന്യം ഹെലികോപ്ടറുകളിൽ ഭക്ഷണവിതരണം ആരംഭിച്ചു; ആദ്യപടിയായി വിതരണം നടത്തുന്നത് കൊച്ചി,ആലുവ, അങ്കമാലി, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളില്‍

പ്രളയത്തെ തുടര്‍ന്ന് വീടുകളിലും ഫ്‌ളാറ്റുകളിലുമായി കുടുങ്ങി കിടക്കുന്നവര്‍ക്ക് സൈന്യം ഭക്ഷണപ്പൊതികള്‍ എത്തിക്കാന്‍ തുടങ്ങി. എറണാകുളം ജില്ലയിലെ ആലുവയിലും അങ്കമാലിയിലുമാണ് ഹെലികോപ്ടറുകളില്‍ കൂടി ഭക്ഷണം വിതരണം ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ ആന്മുള, കോഴഞ്ചേരി ഭാഗങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരത്തുനിന്നും 500 പേര്‍ക്കുള്ള ഭക്ഷണവുമായി ആദ്യ ഹെലികോപ്ടര്‍ ഏഴുമണിയോടെ എത്തിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ജില്ലയിലെ ഉയര്‍ന്ന സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ തുറന്നു നല്‍കണമെന്ന് പത്തനംതിട്ട ജില്ലാകളക്ടര് നിര്‍ദേശിച്ചു. ഇത്തരത്തില്‍ തുറക്കാത്ത സ്ഥാപനങ്ങള്‍ പോലീസിന്റെ സഹായത്തോടെ തുറന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ല ഒരു വലിയ ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് എല്ലാവരും തങ്ങളാല്‍ കഴിയുന്ന സേവനങ്ങള്‍ നല്‍കുവാന്‍ സ്വയം മുന്നോട്ടു വരണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

അതേസമയം, സര്‍ക്കാരും കര-നാവിക-വായു സേനകള്‍കളും ദുരന്ത നിവാരണ സേനയും ഫയര്‍ഫേഴസും ചേര്‍ന്ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. എറണാകുളത്ത് രാവിലെ അഞ്ചു മുതലും പത്തനംതിട്ടയില്‍ ആറുമുതലുമാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.

ആലുവയില്‍ ദുരന്ത നിവാരണ സേനയും കാലടിയില്‍ കരസേനയും മൂവാറ്റുപുഴയില്‍ നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വെള്ളപ്പൊക്ക മേഖലയില്‍ അകപ്പെട്ട ആളുകള്‍ക്ക് അടിയന്തരമായി ഭക്ഷണവും, വെള്ളവും നല്‍കാനായി മൈസൂരിലെ ഡി ആര്‍ ഡി ഓ ആസ്ഥാനത്ത് നിന്നും സൈന്യത്തിന്റെ പ്രത്യേക വിമാനം കൊച്ചിയിലെത്തിയിരിക്കുന്നത്.
പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവര്‍ത്തനം രാവിലെ ആരംഭിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനായി പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലും എറണാകുളത്തും എത്തിയിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും ഒപ്പമുണ്ടാകും. വ്യോമസേനയുടെ 23 ഹെലികോപ്റ്ററുകള്‍ രണ്ട് ചെറു വിമാനങ്ങളും 250 ബോട്ടുകളുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. കുത്തൊഴുക്കുള്ള സ്ഥലങ്ങളില ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നത്.
ദുരിതത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ മുഴുവനായും ഇന്ന് തന്നെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമമാണ് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more