1 GBP = 103.92

ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അനാവശ്യമായി വില വർധിപ്പിക്കുന്നുവെന്ന് ടെസ്‌കോ

ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അനാവശ്യമായി വില വർധിപ്പിക്കുന്നുവെന്ന് ടെസ്‌കോ

ലണ്ടൻ: ചില ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ പണപ്പെരുപ്പം ഒരു ഒഴിവ് കഴിവായി കണക്കാക്കി വില വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് ടെസ്‌കോ ചെയർമാൻ പറഞ്ഞു. ഭക്ഷണ നിർമ്മാതാക്കൾ സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരെ മുതലെടുക്കുന്നുണ്ടോ എന്ന് ബിബിസിയുടെ ലോറ കുവെൻസ്ബെർഗിന്റെ ചോദ്യത്തിന്, “തികച്ചും സാധ്യമാണ്” എന്ന് ജോൺ അലൻ പറഞ്ഞു.

നിയമവിരുദ്ധമാണെന്ന് കരുതുന്ന വിലക്കയറ്റത്തെ പ്രതിരോധിക്കാൻ ടെസ്‌കോ വളരെ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാലും ചീസും ഉൾപ്പെടെയുള്ള ഭക്ഷണത്തിന്റെ വില 1977 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. എല്ലാ സൂപ്പർമാർക്കറ്റുകളും വിതരണക്കാരിൽ നിന്നുള്ള വർദ്ധനയെ നേരിടുന്നുവെന്നും ആവശ്യത്തിനപ്പുറം വില വിതരണക്കാർ വർദ്ധിപ്പിക്കുന്നുവെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷണത്തിന്റെ ഘടന, ചരക്കുകളുടെ വില, ഈ ചെലവ് വർദ്ധനവ് നിയമാനുസൃതമാണോ അല്ലയോ എന്ന് പരിശോധിക്കാൻ കഴിയുന്ന ഒരു ടീം ടെസ്‌കോയിൽ ആഴ്ചയിലെ എല്ലാ ദിവസവും ഇക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ പലചരക്ക് വിപണിയിൽ 27.5% വിഹിതമുള്ള ടെസ്‌കോ, വിലക്കയറ്റം പിടിച്ച് നിറുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അലൻ പറയുന്നു.

അതേസമയം വിതരണക്കാർ അനാവശ്യമായി വില വർദ്ധിപ്പിക്കുകയാണെന്ന ഗുരുതരമായ ആരോപണം കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more