1 GBP = 103.21

കുട്ടനാടിനു സ്വാന്തനമേകാൻ മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷനൊപ്പം അണിചേരാം; പ്രിയമുള്ളവരേ, ഒരു കൈ സഹായിക്കുക….

കുട്ടനാടിനു സ്വാന്തനമേകാൻ മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷനൊപ്പം അണിചേരാം;  പ്രിയമുള്ളവരേ, ഒരു കൈ സഹായിക്കുക….
മാഞ്ചസ്റ്റർ: – കേരളത്തിലെ മഴ കെടുതിയെ പറ്റിയുള്ള വാർത്തകൾ നിങ്ങളുടെ എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കുകയാണെന്നറിയാം. മഴ ശക്തി കുറഞ്ഞു. പല സ്ഥലത്തും വെള്ളം ഇറങ്ങി തുടങ്ങി. എന്നാൽ നിർഭാഗ്യവശാൽ കുട്ടനാട്ടിലെ സാധാരണ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. സർക്കാർ സംവിധാനങ്ങൾ പരമാവധി ചെയ്യുന്നുണ്ടെങ്കിലും, കുടി വെള്ളവും, വസ്ത്രവും അടക്കം മിക്ക അവശ്യതകൾക്കും കുഞ്ഞുകുട്ടികളും, സ്ത്രീകളും, പ്രായമായവരും എല്ലാം ബുദ്ധിമുട്ടുന്ന ദയനീയമായ അവസ്ഥയാണ് കുട്ടനാട്ടിലെ മിക്ക ഗ്രാമങ്ങളിലും നിലവിലുള്ളത്.
അതോടൊപ്പം കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിൽക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെയുള്ള സമാധാനം അവരിൽ കുറെ പേർ വെള്ളം ഇറങ്ങി തുടങ്ങിയതിനാൽ നാളെ മുതൽ സ്വന്തം വീടുകളിലേക്ക് മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ കുടി വെള്ളം, വസ്ത്രങ്ങൾ എല്ലാം ആവശ്യത്തിനുണ്ട്. ക്ഷാമം മുഖ്യമായും വീടുകൾ വൃത്തിയാക്കാനുള്ള ചൂലുകൾ, ബ്രഷുകൾ, ബ്ലീച്ചിങ് പൌഡർ, ക്ലീനിങ് ലോഷൻ തുടങ്ങിയവയാണ് .
ചെന്നൈ വെള്ളപ്പൊക്കത്തിന് കൈമെയ് മറന്നുത്സാഹിച്ച നമ്മുടെ സുഹൃത്തുക്കൾ അതിനേക്കാൾ ഭീകരമായ അവസ്ഥയിലൂടെ ആണ് നമ്മുടെ കുട്ടനാട്ടിലെ സാധാരണ ജനങ്ങൾ കടന്നു പോകുന്നത് എന്നോർക്കണം. മടവീണ ഗ്രാമങ്ങളിലെ ഏകദേശം 35000 പേർക്കെങ്കിലും അടുത്ത ഒന്നോ, ഒന്നരയോ മാസം ദുരിത പർവ്വങ്ങൾ താണ്ടി ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയേണ്ടി വരും.
പൊട്ടിയ ബണ്ടുകൾ മുഴുവൻ കെട്ടിപ്പൊക്കി, വെള്ളം മുഴുവൻ പമ്പ് ചെയ്തു കളഞ്ഞ ശേഷം അവരുടെ വീടുകൾ പഴയ നിലയിൽ താമസ യോഗ്യമാക്കണമെങ്കിൽ, കാലാവസ്ഥ അനുകൂലമാണെങ്കിൽ പോലും ആഴ്ചകളോ. മാസങ്ങളോ എടുത്തേക്കാം. അത് വരെ ഉടുതുണിക്ക് മറു തുണി ഇല്ലാതെ ആണ് അവരുടെ ജീവിതം എന്നോർക്കുക.
കുട്ടികളുടെ പാഠപുസ്തകങ്ങളും, ബാഗും, യൂണിഫോമും തുടങ്ങി എല്ലാം വെള്ളത്തിൽ ഒളിച്ചു പോയി. വീട്ടുപകരണങ്ങഉം, വസ്ത്രങ്ങളും, കട്ടിലും, കിടക്കയും എല്ലാം ഉപയോഗ ശൂന്യമായി. ഒരു ജീവിത കാലത്തെ അധ്വാനം മുഴുവൻ ഒരു നിമിഷം കൊണ്ട് ഇല്ലാതായ ദയനീയമായ അവസ്ഥ.  അവർക്കായി നമുക്ക് കൈകോർക്കണം. പറ്റാവുന്നത് ചെയ്യണം…
ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം സർക്കാർ സംവിധാനങ്ങൾ കൃത്യമായി എത്തിയ്ക്കുന്നുണ്ട്‌. അത് ആവശ്യമുള്ള കാലത്തോളം ചെയ്യാൻ സർക്കാർ കാലതാമസം വരുത്താതെ ചെയ്യുകയും ചെയ്യും.
പക്ഷെ പ്രശ്നങ്ങൾ അവിടം കൊണ്ട് തീരില്ല എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ നൽകണം. കുട്ടികൾക്ക് സ്കൂൾ ബാഗും, നോട്ട് ബുക്കും നൽകണം. പ്രായമായവർക്ക് കമ്പിളി പുതപ്പും, സാരിയും, ഷർട്ടും, മുണ്ടും, ലുങ്കിയും, നെറ്റിയും ലഭ്യമാക്കണം. കിടക്കാൻ കിടക്കയും, ബെഡ് ഷീറ്റുകളും നൽകണം. ഉടനെ കേടു വരാത്ത ഭക്ഷ്യ വിഭവങ്ങൾ നൽകണം.
ഉപയോഗ ശേഷം എല്ലാ പ്ലാസ്റ്റിക് കുപ്പികളും, മാലിന്യമായി പുറം തള്ളാതെ കൃത്യമായി ശേഖരിക്കാനുള്ള സംവിധാനം ആലപ്പുഴ ജില്ലാ ഭരണ കൂടം, മിടുക്കനായ അവരുടെ കളക്ടർ സുഹാസ് ഉറപ്പു വരുത്തിയിട്ടുണ്ട്.  മലയാളി ദുരിതങ്ങൾ പോലും ആഘോഷിക്കുന്നവരോ, ചിലപ്പോഴെങ്കിലും പരിഹാസരൂപേണ കാണുന്നവരോ ആയിരിക്കാം . പ്രത്യേകിച്ചും സാമൂഹ്യ മാധ്യമങ്ങൾ അരങ്ങു വാഴുന്ന ഇക്കാലത്ത്‌. അത് കൊണ്ടാണ് വള്ളംകളിയും, വെള്ളം കളിയും വ്യാപകയുമായി കഴിഞ്ഞ ദിവസങ്ങളിൽ നാം കൊണ്ടാടിയതും, പ്രചരിപ്പിച്ചതും, അതിനിടയിലെ യഥാർത്ഥ ചിത്രങ്ങൾ നമ്മിൽ ബഹു ഭൂരിപക്ഷവും കാണാൻ മടിച്ചു, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു. അതിനൊരു പ്രായശ്ചിത്തമാവണം ഇനിയുള്ള നമ്മുടെ പരിശ്രമം!!
നാം കടന്നു വന്ന വഴികളിൽ കണ്ടു മറന്നവർ, നമ്മുടെ കുടുംബാംഗങ്ങൾക്ക് നാട്ടിൽ ഒരു താങ്ങായി മാറേണ്ടവർ ഇന്ന് ദുരിതത്തിന്റെ നിലയില്ലാ കയത്തിലാണ്. ഇപ്പോഴാണ് അവർക്കു നാം കൈത്താങ്ങാവേണ്ടത്. അതിനായി മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷനൊപ്പം അണി ചേരാം. MMA യുടെ ഫ്ളഡ് റിലീഫ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാം.
നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ മലയാളി ചാരിറ്റബിൾ ട്രസ്റ്റ് ആയ മാഞ്ചസ്റ്റർ മലയാളി അസോസിയേഷനുമായി ചേർന്ന് ലോവർ കുട്ടനാട്ടിലെ ഫ്ളഡ്  റിലീഫ് ക്യാമ്പിൽ കഴിയുന്നവർക്ക് ശുദ്ധ ജലവും ഭക്ഷണവുമെത്തിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന അസോസിയേഷൻ അക്കൗണ്ടിലേക്കു സംഭാവന ചെയ്യുക. പണമയക്കുന്നവർ ദയവായി MMA FLOOD RELIEF FUND എന്ന റഫറൻസ് ചേർക്കാൻ മറക്കാതിരിക്കുക.
Account Details
Name: Manchester Malayalee Association
A/c  No. 61586904
Sort Code 40-31-30

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more