1 GBP = 103.12

വിമാനറാഞ്ചൽ ഭീഷണി; യാത്രക്കാരനായ ജൂവലറി ഉടമക്ക് ഇനി വിമാനയാത്രക്ക് വിലക്ക്

വിമാനറാഞ്ചൽ ഭീഷണി; യാത്രക്കാരനായ ജൂവലറി ഉടമക്ക് ഇനി വിമാനയാത്രക്ക് വിലക്ക്

മുംബയ്: മുംബയിൽനിന്ന് ഡൽഹിക്ക് പോയ ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണി മുഴക്കിയ യാത്രക്കാരന് ഇനി മുതൽ വിമാനത്തിൽ സഞ്ചരിക്കുന്നതിന് (നോ ഫ്ലൈയിംഗ് ലിസ്റ്റ്) വിലക്ക് ഏർപ്പെടുത്തി. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൂവലറിയുടെ ഉടമസ്ഥൻ ബിർജു കിഷോർ സല്ലയ്ക്കാണ് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിലക്കേർപ്പെടുത്തിയത്. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിൽ ആദ്യമായാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ വിമാനത്തിൽ സഞ്ചരിക്കുന്നതിന് ഒരാൾക്ക് വിലക്കേർപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 30നാണ് സംഭവം നടന്നത്. മുംബയിൽ നിന്ന് പുലർച്ചെ 2.55 ന് പറന്നുയർന്ന വിമാനമാണ് ഇയാളുടെ റാഞ്ചൽ ഭീഷണിയെ തുടർന്ന് 3.45 ഓടെ അഹമ്മദാബാദിൽ ഇറക്കിയത്. ഭീഷണി സന്ദേശം ഉൾപ്പെട്ട കുറിപ്പ് എയർ ഹോസ്റ്റസാണ് വിമാനത്തിൽനിന്ന് കണ്ടെത്തിയത്. വിമാനത്തിൽ സ്‌ഫോടക വസ്തുക്കൾ അടക്കമുള്ളവ ഉണ്ടെന്ന് കുറിപ്പിൽ പറഞ്ഞിരുന്നു. വിമാനം പാക് അധീന കാശ്മീരിലേക്ക് പറത്തണമെന്നും നിർദ്ദേശിച്ചിരുന്നു. വിമാനം അഹമ്മദാബാദിൽ ഇറക്കിയശേഷം നടത്തിയ പരിശോധനയിൽ ഭീഷണിക്കത്ത് വ്യാജമാണെന്ന് കണ്ടെത്തി. പിന്നീട് വിമാനം യാത്ര തുടർന്നു. അന്വേഷണത്തിൽ സല്ലയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ജെറ്റ് എയർവേസിലെ ജീവനക്കാരിയുമായി സല്ല പ്രണയത്തിലായിരുന്നു. ഇക്കാര്യം പറഞ്ഞ് വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കിയാൽ കാമുകിക്ക് ജോലി നഷ്ടപ്പെടുമെന്നും അവർ തന്റെ സ്ഥാപനത്തിൽ ജോലി തേടി വരുമെന്നുമുള്ള പ്രതീക്ഷയിലാണ് മുപ്പത്തിയേഴുകാരനായ സല്ല റാഞ്ചൽ ഭീഷണി മുഴക്കിയത്.

സിവിൽ ഏവിയേഷൻ നിയമം അനുസരിച്ച് ലെവൽ മൂന്നിലുള്ള കുറ്റമാണ് സില്ല ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണയാവുന്ന തരത്തിൽ മോശമായി പെരുമാറിയതാണ് സില്ലയ്ക്കെതിരെ ചുമത്തിയ കുറ്റം. കുറ്റം തെളിഞ്ഞാൽ വിമാന യാത്രയ്ക്ക് രണ്ട് വർഷം മുതൽ ആജീവനാന്തം വരെ വിലക്ക് ലഭിക്കാവുന്നതാണിത്. സംഭവത്തെ തുടർന്ന് ജെറ്റ് എയർവേസ്, തങ്ങളുടെ വിമാനങ്ങളിൽ അഞ്ച് വർഷത്തേക്ക് യാത്ര ചെയ്യുന്നതിന് സില്ലയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കാര്യം ഡി.ജി.സി.എയെ അറിയിക്കുകയും ചെയ്തു. ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ഡി.ജി.സി.എ സൂക്ഷിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more