1 GBP = 103.91

ആരോഗ്യവാനായി ഇരിക്കുവാൻ ചെയ്യേണ്ട 5 കാര്യങ്ങൾ!

ആരോഗ്യവാനായി ഇരിക്കുവാൻ ചെയ്യേണ്ട 5 കാര്യങ്ങൾ!
ജങ്ക് ഫുഡുകളുടെ കാലമാണ്. ആരോഗ്യത്തിന് തീരെ പരിഗണന നൽകാത്ത കാലം. നമ്മിൽ ആരും രോഗം വരാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ആരോഗ്യത്തിൽ ശ്രദ്ധ കൊടുത്തില്ലെങ്കിലോ? പിന്നെത്തെ കാര്യം പറയുകയേ വേണ്ട.  രോഗങ്ങളുടെ കാര്യത്തിൽ അതിന്‍റെ തീവ്രത കുറയ്‌ക്കാനും രോഗം വരുന്നതിനുമുമ്പേ തടയാൻപോലും നമുക്ക് സാധിച്ചേക്കും. നല്ല ആരോഗ്യം നിലനിറുത്തുന്നതിന്‌ ചെയ്യാനാകുന്ന അഞ്ച് വഴികൾ ചിന്തിക്കാം.
1. കൈകൾ നന്നായി കഴുകുക
ആരോഗ്യം സംരക്ഷിക്കാൻ എന്തുകൊണ്ടും ചെയ്യേണ്ടത് ശുചിത്വം പാലിക്കുക എന്നതാണ്. ഇതിനായി കൈകൾ വ്രത്തിയായി സൂക്ഷിക്കണം. ഭക്ഷണം പാകം ചെയ്യുകയോ വിളമ്പുകയോ കഴിക്കുകയോ ചെയ്യുന്നതിനു മുമ്പെല്ലാം കൈകൾ നന്നായി കഴുകേണ്ടതുണ്ട്.
2. നല്ല വെള്ളം മാത്രം ഉപയോഗിക്കുക
പല്ല് തേക്കുന്നതിനും ഐസ്‌ ഉണ്ടാക്കുന്നതിനും പാചകം ചെയ്യുന്നതിനും പഴങ്ങൾ, പച്ചക്കറികൾ, പാത്രങ്ങൾ എന്നിവ കഴുകുന്നതിനും എല്ലാം ശുചിത്വമേറിയ വെള്ളം മാത്രം ഉപയോഗിക്കുക. പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം മലിനമാകാൻ സാധ്യതയുണ്ടെങ്കിൽ തിളപ്പിച്ച് ഉപയോഗിക്കുക.
3. ഭക്ഷണം
ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. ഭക്ഷ്യവസ്‌തുക്കളിൽനിന്നുള്ള വിഷബാധ ഏൽക്കാതിരിക്കാൻ മുട്ട, ഇറച്ചി, മീൻ തുടങ്ങിയവ എടുത്ത പാത്രങ്ങളും മറ്റ്‌ ഉപകരണങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമെ അവയിൽ മറ്റ്‌ ഭക്ഷണപദാർഥങ്ങൾ എടുക്കാവൂ. നല്ല ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
4. നന്നായി ഉറങ്ങുക
ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. നല്ല ഉറക്കം ലഭിക്കും. ഒരു ദിവസം 6 മണിക്കൂർ ഉറക്കമാണ് ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നത്.
5. വ്യായാമം
ഏത്‌ പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യം നിലനിറുത്താനാകുകയുള്ളൂ. മിക്കവരും മതിയായ അളവിൽ വ്യായാമം ചെയ്യാറില്ല. വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more