1 GBP = 104.06

മാഞ്ചസ്റ്ററിൽ പ്രഥമ “സാൽഫോർഡ് ബൈബിൾ കലോത്സവം” നവംബർ 18 ന് അരങ്ങേറുന്നു; വിഥിൻഷോ ഫോറം സെന്റർ വേദി…..വാശിയേറിയ ബൈബിൾ നാടക മത്സരം മുഖ്യ മത്സര ഇനം !!!

മാഞ്ചസ്റ്ററിൽ പ്രഥമ “സാൽഫോർഡ് ബൈബിൾ കലോത്സവം” നവംബർ 18 ന് അരങ്ങേറുന്നു;  വിഥിൻഷോ ഫോറം സെന്റർ വേദി…..വാശിയേറിയ ബൈബിൾ നാടക മത്സരം മുഖ്യ മത്സര ഇനം !!!

അലക്സ് വർഗീസ്

യുകെയിലെ വിവിധ സമൂഹങ്ങളിൽ ഉള്ളവർക്ക് തിരുവചനം കലാരൂപങ്ങളിലൂടെ ആസ്വദിക്കുവാൻ മാഞ്ചസ്റ്ററിൽ വേദി ഒരുങ്ങുന്നു. സാൽഫോർഡ് രൂപതാ, സീറോ മലബാർ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഥമ “സാൽഫോർഡ് ബൈബിൾ കലോത്സവത്തിന്” 2017 നവംബർ 18-o തീയതി ശനിയാഴ്ച, 10 മണിക്ക്, വിഥിൻഷോ ഫോറം സെന്റർ സാക്ഷ്യം വഹിക്കുയാണ്. സീറോ മലബാർ സാൽഫോർഡ് രൂപതയുടെ കീഴിലുള്ള എട്ടു സെന്ററിലെ ഏകദേശം 800 ൽപരം കുടുംബങ്ങളിൽ നിന്നുള്ള മുതിർന്നവരും കുട്ടികളും വിവിധ ബൈബിൾ കലാ ഇനങ്ങളിൽ മാറ്റുരക്കുന്നത് ഒരു അവിസ്മരണീയ സംഭവം ആയിരിക്കും. നോർത്ത് വെസ്റ്റിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു മഹോൽവത്തിനു സീറോ മലബാർ സഭ നേതൃത്വം വഹിക്കുന്നത് . യുകെയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനി ആയ അലൈഡ് ഫിനാൻഷ്യൽ സർവീസ് ആണ് പരിപാടിയുടെ മുഖ്യ സ്‌പോൺസർമാർ.

ബൈബിൾ നാടകം, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്, ബൈബിൾ ക്വിസ്, ബൈബിൾ റീഡിങ്, പെയിന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ നടത്തുന്ന വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളിൽ രൂപതയിലെ 8 സെന്ററുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർ മാറ്റുരക്കുന്നതായിരിക്കും. ഏകദേശം 1000 ലധികം പേർക്ക് ഇരിക്കാവുന്ന മാഞ്ചസ്റ്ററിലെ വിഥിൻഷോയിലെ ഫോറം സെന്ററിലെ വിവിധ വേദികളിലാണ് മത്സരം നടക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള പ്രഗത്ഭമായ കലാകരമാരാണ് ഈ മത്സരങ്ങളെ വിലയിരുത്തുന്നത്. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും, വ്യക്തിഗത സമ്മാനങ്ങളും; ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സെന്ററുകൾക്ക് ട്രോഫിയും നൽകുന്നതാണ്. കലോത്സവത്തെ പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളുടെ സെന്ററിലെ ട്രസ്റ്റീമാരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

കലോത്സവത്തോടു അനുബന്ധിച്ചു, വിവിധ ടീമുകൾ അണിനിരക്കുന്ന 30 മിനിറ്റ് ദൈർക്ക്യമുള്ള നാടക മത്സരം കാണികൾക്ക് വചനകലയുടെ പൂരം ഒരുക്കും.

കലോത്സവത്തിന്റെ വിജയത്തിനായി ഫാദർ ലോനപ്പൻ അരങ്ങാശ്ശേരിയുടെ നേതൃത്വത്തിൽ ഡോ. സിബി വേകത്താനം ചീഫ് കോർഡിനേറ്ററും, ജെയ്സൺ ജോസഫ്, അനീഷ് ചാക്കോ എന്നിവർ കോർഡിനേറ്റർമാരും, സോണി ചാക്കോ പബ്ലിസിറ്റി കൺവീനറും ആയ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു .

ബൈബിൾ കലോത്സവത്തിന്റെ സമാപന ചടങ്ങുകൾ സിറോ മലബാർ രൂപതയുടെ വികാരി ജനറൽ ഫാദർ തോമസ് പാറാഡി ഉത്ഘാടനം ചെയ്യുന്നതും, രൂപതയിലെ മറ്റ് വികാരി ജനറാൾമാർ, വൈദീക ശ്രേഷ്ഠൻമാർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുക്കുന്നതുമായിരിക്കും.

സമാപത്തിന് കലാഭവൻ നൈസ് (ഡ്രീം ടീം UK ) നേതൃത്വം കൊടുക്കുന്ന 2 മണിക്കൂർ നീണ്ടു നിൽക്കുന്ന “മെഗാ ഡാൻസ് ഷോ” എന്ന ദൃശ്യ വിസ്മയം അരങ്ങു തകർക്കുന്നതായിരിക്കും. അതോടാപ്പം, സിറോ മലബാർ സാൽഫോർഡ് രൂപതയിലെ കലാകാരന്മാരും ഒരുക്കുന്ന വിവിധ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ, ഫാദർ തോമസ് തൈക്കൂട്ടത്തിന്റെ നേതൃത്വത്തിൽ, സിറോ മലബാർ സാൽഫോർഡ് രൂപത കാത്തോലിക്ക് കമ്മ്യൂണിറ്റി, കഴിഞ്ഞ അഞ്ചു വർഷം നടത്തിയ മഹനീയ പ്രവത്തനങ്ങളുടെ സ്മരണക്കായി പുറത്തിറക്കുന്ന ‘വരം’ എന്ന സുവനീർ മാഗസിന്റെ പ്രകാശനം നടക്കും.

കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി ഫോറം സെന്ററിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യം, ഫുഡ് സ്റ്റാളുകൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ്. ബൈബിൾ മാമാങ്കം ആസ്വദിക്കുവാൻ എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ഡോ . സിബി വേകത്താനം – 07903748605 (ചീഫ് കോർഡിനേറ്റർ)
ജെയ്സൺ ജോസഫ് – 07737881374 (കോർഡിനേറ്റർ)
അനീഷ് ചാക്കോ – 07809736144 (കോർഡിനേറ്റർ)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more