1 GBP = 103.01
breaking news

ബ്രിട്ടനിൽ ഹന്നാ കൊടുങ്കാറ്റിനുശേഷമുള്ള ഏറ്റവും മോശം കാലാവസ്ഥ ഈ വാരാന്ത്യത്തിൽ!

ബ്രിട്ടനിൽ ഹന്നാ കൊടുങ്കാറ്റിനുശേഷമുള്ള ഏറ്റവും മോശം കാലാവസ്ഥ ഈ വാരാന്ത്യത്തിൽ!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)

ഈ വാരാന്ത്യത്തിൽ ഇംഗ്ലണ്ടിലും സ്കോട്ലൻഡിലും 50 മൈൽ വരെ വേഗതയുള്ള കൊടുങ്കാറ്റു വീശാൻ സാധ്യതയുള്ളതിനെത്തുടർന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘മഞ്ഞ മുന്നറിയിപ്പ്’ പുറപ്പെടുവിച്ചു!

വെള്ളിയാഴ്ച വൈകുന്നതുവരെ അതിശക്തമായ കാറ്റും മഴയും തെക്കൻ ഇംഗ്ളണ്ടിലും പരിസരപ്രദേശത്തും ഉണ്ടായേക്കാമെന്നാണ് സൂചന. ശനിയാഴ്ച ദിവസം മുഴുവൻ നീണ്ടുനിന്നേക്കാവുന്ന കാറ്റും മഴയും ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ അനുമാനം.

സ്കോട്ലൻഡിൽ ഇടിയും മിന്നലോടും കൂടിയ അതിശക്തമായ കാറ്റും ഇംഗ്ലണ്ടിൽ കൊടുങ്കാറ്റും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനെത്തുടർന്ന് വെള്ളപ്പൊക്കവും വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.

‘ഇദ്രിസ്’ എന്ന് വിളിക്കാനുദ്ദേശിക്കുന്ന ഈ കൊടുങ്കാറ്റിനെത്തുടർന്നു അടുത്തയാഴ്ച മിക്ക ദിവസങ്ങളിലും മഴ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് ഇപ്പോൾ കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more