1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നിക്ക് നാളെ ഗ്ലാസ്‌ഗോയിൽ തുടക്കമാകും.

ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നിക്ക് നാളെ ഗ്ലാസ്‌ഗോയിൽ തുടക്കമാകും.

ബാബു ജോസഫ്
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനും അനേകായിരങ്ങളെ ആഴത്തിലുള്ള ക്രിസ്തീയവിശ്വാസത്തിലേക്കും ജീവിതത്തിലേക്കും നയിക്കാൻ ദൈവം തിരഞ്ഞെടുത്ത കാലഘട്ടത്തിന്റെ ദൈവീകോപകരണം റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ കൺവെൻഷനുകൾ നയിക്കും.
ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്‌ യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അതിന്റെ പ്രഥമ ബൈബിൾ കൺവെൻഷൻറെ അഭിഷേകനിറവിനായി തീവ്രമായ പ്രാർത്ഥന ഒരുക്കങ്ങളിലാണ് .
നാളെ 22ന് ഞായറാഴ്ച സ്‌കോട്ലൻഡിലെ ഗ്ളാസ്‌ഗോയിലാണ്‌ ആദ്യ കൺവെൻഷൻ. 23ന്‌ തിങ്കൾ, രൂപത ആസ്ഥാനമായ പ്രസ്റ്റണിലും 24ന്‌ ചൊവ്വാഴ്ച്ച മാഞ്ചസ്റ്ററിലും 25ന് ബുധൻ കേംബ്രിഡ്ജിലും 26ന്‌ വ്യാഴം ബിർമിങ്ഹാം കവൻട്രിയിലും 27ന് വെള്ളി സൗത്താംപ്ടണിലും 28ന് ശനിയാഴ്ച്ച ബ്രിസ്‌റ്റോൾ കാർഡിഫിലും നടക്കുന്ന കൺവെൻഷനുകൾ 29 ഞായറാഴ്ച ലണ്ടൻ കൺവെൻഷനോട്‌ കൂടി സമാപിക്കും.
കൺവെൻഷന്റെ വിശദമായ ടൈംടേബിൾ ചുവടെ ;

വിവിധ റീജിയനുകളിലെ കൺവൻഷനുകൾക്ക് മാർ സ്രാമ്പിക്കലിനൊപ്പം വികാരി ജനറാൾമാരായ റവ.ഫാ.തോമസ് പാറയടി, റവ.ഫാ.മാത്യു ചൂരപ്പൊയ്കയിൽ, റവ.ഫാ. സജി മലയിൽ പുത്തൻപുര എന്നിവരുടെയും രൂപത ഇവാഞ്ചലൈസഷൻ കോർഡിനേറ്ററും ബൈബിൾ കൺവെൻഷൻ ജനറൽ കൺവീനറുമായ ഫാ.സോജി ഓലിക്കൽ, മാസ് സെന്റർ ചാപ്ലയിന്മാർ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങൾ നടന്നു വരുന്നു. കൺവെൻഷന്റെ ഒരുക്ക ശുശ്രൂഷകൾ ഇതിനോടകം വിവിധ റീജിയനുകളിൽ പൂർത്തിയായി.
വിവിധങ്ങളായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനകളും ദിവ്യകാരുണ്യ ആരാധനകളും യുകെയിലെമ്പാടും പ്രഥമ ബൈബിൾ കൺവൻഷന്റെ വിജയത്തിനായി നടന്നു വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more