1 GBP = 104.06

ബ്രിട്ടനിൽ തീവ്രവാദ ആക്രമണങ്ങളിൽ ഇരയാകുന്നവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള പരിശീലനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് പോലീസ്

ബ്രിട്ടനിൽ തീവ്രവാദ ആക്രമണങ്ങളിൽ ഇരയാകുന്നവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള പരിശീലനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് പോലീസ്

ലണ്ടൻ: ബ്രിട്ടനിൽ ഭീകരാക്രമണങ്ങളിൽ ഇരയാകുന്നവർക്ക് അടിയന്തിര പ്രാഥമിക വൈദ്യസഹായം നൽകുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള നടപടികൾക്ക് സ്കോട്ലൻഡ് യാർഡ് തുടക്കം കുറിച്ചു. ദേശീയ തലത്തിൽ തന്നെ പൊതുജനങ്ങൾക്ക് പ്രാഥമിക ചികിത്സാ പരിശീലന പദ്ധതികൾക്കാണ് രൂപം കൊടുത്തിട്ടുള്ളത്. കത്തിയാക്രമണങ്ങൾ, ബോംബ് സ്‌ഫോടനങ്ങൾ, വെടിവയ്പ്പ് തുടങ്ങി വിവിധ തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ അപകടത്തിൽപ്പെടുന്നവർക്ക് പ്രാഥമികമായി നൽകേണ്ട ചികത്സാ പരിശീലനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ മുൻപന്തിയിൽ നിൽക്കാനല്ല ജനങ്ങൾക്ക് പരിശീലനം നൽകുന്നത്, മറിച്ച് ഇരകളാകുന്നവർക്ക് സുരക്ഷിത സ്ഥാനങ്ങളിൽ വച്ച് പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള പരിശീലനങ്ങളാണ് നൽകുകയെന്ന് നാഷണൽ കൌണ്ടർ ടെററിസം സെക്യൂരിറ്റി ഓഫീസിൽ ഒരു മുതിർന്ന ഓഫീസർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more