1 GBP = 103.92

സ്‌കൂളില്‍ വന്‍ തീ പിടിത്തം; ഏഴ് കുട്ടികള്‍ വെന്തുമരിച്ചു; പലരുടെയും നില ഗുരുതരം

സ്‌കൂളില്‍ വന്‍ തീ പിടിത്തം; ഏഴ് കുട്ടികള്‍ വെന്തുമരിച്ചു; പലരുടെയും നില ഗുരുതരം

സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ ശക്തമായ തീപിടിത്തത്തില്‍ ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ കെനിയയുടെ തലസ്ഥാനമായ നയ്‌റോബിയിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്.

മരിച്ചവരെല്ലാം പെണ്‍കുട്ടികളാണ്. പത്തുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

മോയ് ഗേള്‍സ് സ്‌കൂളിലാണ് അപകടമുണ്ടായത്. തീ പടര്‍ന്നതോടെ ഒരു ഡോര്‍മിറ്ററി പൂര്‍ണമായും കത്തിയമര്‍ന്നു. പുക ശ്വസിച്ചാണ് പലരുടെയും ആരോഗ്യനില തകരാറിലാകാന്‍ കാരണം. അതേസമയം, തീപിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

1183 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലുണ്ടായ അപകടത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more